ഹജ്ജിനിടെ മലയാളി മിനയിൽ മരിച്ചു

മക്ക: ഹജ്ജ് കർമങ്ങൾക്കിടെ മലയാളി തീർകൻ മരിച്ചു. മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് മക്കയില്‍ മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. മിന ടെന്റിൽ വെച്ച് ശാരീരിക പ്രയാസങ്ങൾ നേരിട്ട് ഇന്ന് രാവിലെ (ഞായറാഴ്ച) മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കി ഖബറടക്കം ഇന്ന് മക്കയില്‍ നടക്കും. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്‌സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.

പിതാവ്: സൈതാലികുട്ടി ഹാജി (ചെയര്‍മാന്‍, സില്‍വാന്‍ ഗ്രൂപ്പ്). മാതാവ്: ആയിശുമോള്‍. ഭാര്യ : സല്‍മ. മക്കള്‍ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ.

നൈസ ഫാത്തിമ. സഹോദരങ്ങള്‍: സാബിര്‍ (അല്‍ ബസ്ര ഗ്രൂപ്പ് ഡയറക്ടര്‍, അബുദാബി), സുഹൈല, അസ്മ.

Tags:    
News Summary - Malayali dies in Mina during Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.