വാഹനം ഇടിച്ച്​ സൈക്കിൾ യാത്രികനായ മലയാളി മരിച്ചു

റിയാദ്​: ജോലികഴിഞ്ഞ്​ താമസസ്ഥലത്തേക്ക്​ സൈക്കിളിൽ സഞ്ചരിക്കു​േമ്പാൾ പിന്നിൽനിന്നെത്തിയ വാഹനമിടിച്ച്​ ഗുരുതപരിക്കേറ്റ മലയാളി മരിച്ചു. റിയാദ്​ വാദി ലബനിൽ എക്​സിറ്റ്​ 33ലെ നജ്​റാൻ സ്​ട്രീറ്റിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക്​ മൻസിലിൽ സുധീർ (48) ആണ്​ മരിച്ചത്​. ഈ മാസം ആറിന്​ പുലർച്ചെ ഒന്നരക്കും 2.15-നും ഇടയിലാണ്​ സംഭവം. ഡി.എച്ച്​.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിൽ സൂപ്പർ വൈസറായ സുധീർ ജോലി കഴിഞ്ഞ്​ സമീപത്തുള്ള താമസസ്ഥലത്തേക്ക്​ സൈക്കിളിൽ പോകു​േമ്പാൾ പിന്നിൽനിന്നെത്തിയ വാഹനം ഇടിച്ചാണ്​ അപകടമുണ്ടായത്​.

ഇടിച്ച വാഹനം നിർത്താതെ പോയി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ഗുരുതര പരിക്കേറ്റ സുധീറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം കിങ്​ ഖാലിദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചുണ്ട്​.

രണ്ടുവർഷമായി ഡി.എച്ച്​.എൽ കമ്പനിയിൽ ജോലി ചെയ്യുന്നു. നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ്​ തിരിച്ചെത്തിയിട്ട്​ മൂന്നുമാസമേ ആയുള്ളൂ. ഭാര്യയും രണ്ട്​ കുട്ടികളും. ഇബ്രാഹിം കുഞ്ഞ്​, സുലൈഖ ബീവി ദമ്പതികളാണ്​ മാതാപിതാക്കൾ.

Tags:    
News Summary - Malayali cyclist dies after being hit by vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.