മലർവാടി റമദാൻ ജേണൽ അൽഖൊസാമ സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.എം. സാദിഖ്, ഹബീബ് റയ്യാന്‍ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു
ദമ്മാം: കുട്ടികൾക്ക് മധുരമൂറുന്ന അനുഭവമായി മലർവാടി ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുട്ടികൾക്ക് മാത്രമായി ഒരുക്കിയ ഇഫ്താർ സംഗമത്തിൽ അൽഖൊസാമ ഇൻറർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.എം. സാദിഖ് കുട്ടികളുമായി സംവദിച്ചു. ക്രിയാത്മകമായി കാര്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ളത് കുട്ടികൾക്കാണെന്നും അവരിലെ നൈസർഗിക സിദ്ധികളെ നേരത്തെ തിരിച്ചറിഞ്ഞ് കുടുംബത്തിനും സമൂഹത്തിനും ഗുണം ചെയ്യുംവിധം വളർത്തിയെടുക്കലാണ് സാമൂഹിക ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
നന്മകൾ മാത്രം നിറഞ്ഞ കുട്ടിക്കാലത്തെ കലുഷിതമാക്കുന്ന കുടുംബ-സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരിക്കാൻ നാമേവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മലർവാടി റമദാൻ ജേണലിന്റെ പ്രകാശനം മുഖ്യാതിഥി കെ.എം. സാദിഖ്, ഹബീബ് റയ്യാന്‍ കോപ്പി നൽകി നിർവഹിച്ചു. ദമ്മാം റയ്യാൻ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ 200ഓളം കുട്ടികൾ പങ്കെടുത്തു. സുഹ ഹനാൻ, ഹംന ഹാരിസ് എന്നിവർ നേതൃത്വം നൽകിയ റമദാൻ ക്വിസ് ഏറെ ആവേശഭരിതമായിരുന്നു.
നഷ്മിയ ഷാനിയാസ്, ഹാനിയ പരി, ഇസാ കിനായി, മിഷാൽ സിനാൻ, ആമിന ഫാസിൽ, ഹനൂന ഫൈസൽ, ലുഖ്മാൻ, അലിഷ്ബ റഹീം, ഐസ ഫിനോസ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
അലിഷ്ബ റഹീം ഖിറാഅത്ത് നടത്തി. സജ്ന ഷക്കീർ അവതാരകയായിരുന്നു. തനിമ വനിത വിഭാഗം പ്രസിഡൻറ് സഅദ ഹനീഫ, സെക്രട്ടറി സിനി അബ്ദുറഹീം, മലർവാടി രക്ഷാധികാരി ഷബ്ന അസീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോഓഡിനേറ്റർ നജ്ല സാദത്ത്, ഭാരവാഹികളായ സജ്ന ഷക്കീർ, ആസിയ ശിഹാബുദ്ദീൻ, ജസീറ ഫൈസൽ, അഷ്കർ ഗനി, നാസർ ആലുങ്ങൽ, മെഹബൂബ് കൊടുങ്ങല്ലൂർ, ജോഷി ബാഷ, നുജൂമ കബീർ, നജ്ല ഹാരിസ്, അനീസ മെഹബൂബ്, സൽമ സമീഉല്ല, റമീസ അർഷദ്, റിൻഷ ഫാസിൽ, മുഹ്സിന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.