ലോക വൃക്കദിനത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് സംഘടിപ്പിച്ച ‘ആരോഗ്യ വിചാരം’ സിമ്പോസിയം സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ലോക വൃക്കദിനത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് 'ആരോഗ്യ വിചാരം' സിമ്പോസിയം സംഘടിപ്പിച്ചു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കിെൻറ സഹകരണത്തോടെ ഒരുമാസം നീണ്ടുനിൽക്കുന്ന 'പരിരക്ഷ 2022' വൃക്ക - ആരോഗ്യ ബോധവത്കരണ കാമ്പയിനിെൻറ ഭാഗമായിട്ടാണ് സിമ്പോസിയം നടന്നത്.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷററും വിദ്യാഭ്യാസ പ്രവർത്തകനുമായ സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു.
വൃക്ക രോഗം പ്രവാസികളിൽ വർധിക്കുന്ന സാഹചര്യം പഠന വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പരിപാലനത്തിന് പ്രവാസി സമൂഹം പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും മാനസിക പിരിമുറുക്കം കുറക്കുവാനുള്ള മാർഗങ്ങളിൽ പ്രവാസി സമൂഹം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൃക്കരോഗം വരാനുള്ള കാരണങ്ങൾ, വരാതിരിക്കാനുള്ള മുൻകരുതലുകൾ, ചികിത്സ, രോഗികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഡോ. അബ്ദുൽ അസീസ്, ഡോ. ഷാനവാസ് അക്ബർ, ഡോ. രാജശേഖർ, ഷാഫി തുവ്വൂർ എന്നിവർ സിമ്പോസിയത്തിൽ അവതരിപ്പിച്ചു.
തുടർന്ന് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. കാമ്പയിെൻറ സമാപനത്തോടനുബന്ധിച്ച് വൃക്കദിനത്തിൽ ന്യൂ സഫമക്ക പോളിക്ലിനിക്കിനിൽ നടക്കുന്ന സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പിനുള്ള രജിസ്ട്രേഷൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്തവരിൽ തുടർചികിത്സ വേണ്ടവർക്ക് സൗജന്യ ചികിത്സ നൽകും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേരേയാണ് ക്യാമ്പിൽ ഉൾപ്പെടുത്തുക. ഫെബ്രുവരി 18ന് ആരംഭിച്ച കാമ്പയിനിെൻറ ഭാഗമായി റിയാദിൽ മലയാളികളുടെ താമസ, ജോലിസ്ഥലങ്ങളിൽ വൃക്കരോഗ ബോധവത്കരണ ലഘുലേഖകൾ വെൽെഫയർ വിങ് ഭാരവാഹികളുടെ നേതൃത്വത്തിൽ വളന്റിയർമാർ വിതരണം ചെയ്യുകയും കോവിഡ് കാല പ്രവർത്തനങ്ങൾ മുൻനിർത്തി വിവിധ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തിരുന്നു.
സിമ്പോസിയത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട്, റിയാദ് മീഡിയ ഫോറം ചീഫ് കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ, സൗദി കെ.എം.സി.സി സെക്രേട്ടറിയറ്റ് അംഗം ശുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി വെൽഫെയർ ചെയർമാൻ സിദീഖ് തുവ്വൂർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് എന്നിവർ സംസാരിച്ചു.
ജില്ല സെക്രട്ടറി ഇൻ ചാർജ് ഷാഫി ചിറ്റത്തുപ്പാറ ആമുഖ പ്രഭാഷണം നടത്തി. കെ. കോയാമു ഹാജി, നാസർ മാങ്കാവ്, കെ.ടി. അബൂബക്കർ പൊന്നാനി, ബാവ താനൂർ, അബ്ദുറഹ്മാൻ ഫാറൂഖ്, മുത്തുകുട്ടി തരൂർ, നൗഷാദ് ചാക്കീരി, നജീബ് നെല്ലാങ്കണ്ടി, നവാസ് ബീമാപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ ശറഫു പുളിക്കൽ സ്വാഗതവും ട്രഷറർ റിയാസ് തിരൂർക്കാട് നന്ദിയും പറഞ്ഞു.
റസാഖ് ഓമാനൂർ ഖിറാഅത്ത് നടത്തി. ഇസ്ഹാഖ് താനൂർ, ഇസ്മാഈൽ പടിക്കൽ, ഹനീഫ മുതുവല്ലൂർ, ഇസ്മാഈൽ താനൂർ, യൂനുസ് തോട്ടത്തിൽ, ഫിറോസ് പള്ളിപ്പടി, ഷബീറലി വള്ളിക്കുന്ന്, ഷെബീറലി കളത്തിൽ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.