ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ‘നിറവ് 22’ കുടുംബ സംഗമം പരിപാടിയുടെ സമാപന സെഷൻ പാണക്കാട് മുനവ്വറി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി 'നിറവ് 22' എന്നപേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം വിവിധ വേദികളിലായി വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ടും നാട്ടിൽനിന്നുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ചടങ്ങ് പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ജലാൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. പ്രമുഖ ട്രെയിനറും കൗൺസിലറുമായ ഡോ. അബ്ദുസ്സലാം ഉമർ 'കുടുംബം പരമപ്രധാനം' എന്ന വിഷയത്തിൽ സംസാരിച്ചു. മിക്ക കുടുംബപ്രശ്നങ്ങൾക്കും പ്രധാന കാരണം ഭാര്യ, ഭർത്താക്കന്മാർ തമ്മിലുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പും അമിതമായ മൊബൈൽ ഉപയോഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകളിൽ അൽപസമയമെങ്കിലും മൊബൈൽ ഉപയോഗം ഒഴിവാക്കി ഇണയോടും മക്കളോടും സംസാരിക്കാൻ എല്ലാവരും വേണ്ടത്ര സമയം കാണണമെന്നും അദ്ദേഹം കുടുംബ സദസ്സിനെ ഉപദേശിച്ചു.ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞു. വി.വി. അഷ്റഫ്, അബ്ബാസ് വേങ്ങൂർ, സുൽഫിക്കർ ഒതായി എന്നിവർ നേതൃത്വം നൽകി.
ഇല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടന്നു. അരുവി മോങ്ങം അവതരിപ്പിച്ച പെയിന്റിങ് ഷോ, കലാഭവൻ നസീബ് അവതരിപ്പിച്ച ഫിഗർ ഷോ, ഗായകൻ അൻസാർ കൊച്ചി, ജിദ്ദയിലെ ഗായകരായ മിർസ ശരീഫ്, മുഹമ്മദ് കുട്ടി അരിമ്പ്ര, ഫർസാന യാസിർ, ഹസീന അഷ്റഫ്, ദിയാന ജലാൽ, അലി കുറ്റിപ്പാല, ബഷീർ തിരൂർ, റഹ്മത്ത് അലി തുടങ്ങിയവരുടെ ഗാനങ്ങൾ, മുതിർന്നവരുടെ വട്ടപ്പാട്ട്, കുട്ടികളുടെ കോൽക്കളി, ഒപ്പന തുടങ്ങിയ പരിപാടികൾ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.
ആറ് വയസ്സുകാരൻ അൽ അനൂദ് ജലാലിന്റ ഡാൻസ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മാത്രമായി വിവിധ മത്സരങ്ങളും അരങ്ങേറി.
സമാപന സെഷൻ പാണക്കാട് മുനവ്വറി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ, മലപ്പുറം ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ്, മഞ്ചേരി മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.