സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ആശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സൗ​ദി; യു.​എ.​ഇ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം

റിയാദ്: പശ്ചിമേഷ്യൻ മേഖലയിൽ സൈനിക സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിനായി നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്കും, പ്രത്യേകിച്ച് പാകിസ്താൻ നടത്തുന്ന മധ്യസ്ഥ നീക്കങ്ങൾക്കും സൗദി പൂർണ പിന്തുണ അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കേണ്ടതിെൻറ ആവശ്യകത മന്ത്രാലയം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിെൻറയും ഊർജ്ജ സുരക്ഷയുടെയും സുസ്ഥിരതയ്ക്ക് കപ്പലുകളുടെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. ഫെബ്രുവരി 28ന് മുമ്പുണ്ടായിരുന്നതുപോലെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കുന്ന സാധാരണ നിലയിലേക്ക് കാര്യങ്ങൾ മടങ്ങണമെന്ന് സൗദി ആവശ്യപ്പെട്ടു. യു.എ.ഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും സാമ്പത്തിക സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

യു.എ.ഇ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിനെ ലക്ഷ്യമിട്ടുണ്ടായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

യു.എ.ഇയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിൽ പ്രകോപനപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ തയാറാകണമെന്ന് സൗദി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും പാലിക്കാനും അയൽരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപരമായ തത്ത്വങ്ങളെ മാനിക്കാനും ഇറാൻ പ്രതിജ്ഞാബദ്ധമാകണമെന്ന് വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ സൗ​ദി കി​രീ​ടാ​വ​കാ​ശി

ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

യു.​എ.​ഇ​യു​ടെ സു​ര​ക്ഷ​ക്ക്

പൂ​ർ​ണ പി​ന്തു​ണ

റി​യാ​ദ്: യു.​എ.​ഇ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളി​ലും സൗ​ദി അ​റേ​ബ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഉ​റ​പ്പു​ന​ൽ​കി. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ സൗ​ദി കി​രീ​ടാ​വ​കാ​ശി

ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

യു.​എ.​ഇ​യു​ടെ സു​ര​ക്ഷ​ക്ക് പൂ​ർ​ണ പി​ന്തു​ണ

യു.​എ.​ഇ​യു​ടെ സു​ര​ക്ഷ​ക്ക്

പൂ​ർ​ണ പി​ന്തു​ണ

റി​യാ​ദ്: യു.​എ.​ഇ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളി​ലും സൗ​ദി അ​റേ​ബ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഉ​റ​പ്പു​ന​ൽ​കി. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

യു.​എ.​ഇ​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന അ​ന്യാ​യ​മാ​യ ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. അ​യ​ൽ​രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷ ത​ക​ർ​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ സൗ​ദി അ​റേ​ബ്യ യു.​എ.​ഇ​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് കി​രീ​ടാ​വ​കാ​ശി ആ​വ​ർ​ത്തി​ച്ചു.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും സം​ഭാ​ഷ​ണ​ത്തി​ൽ ച​ർ​ച്ച​യാ​യി. പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​യ​ത​ന്ത്ര​പ​ര​മാ​യ വ​ഴി​ക​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മേ​ഖ​ല​യു​ടെ പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.

Tags:    
News Summary - Saudi Arabia expresses concern over escalating tensions in the Middle East; expresses solidarity with the UAE.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.