ഒ.​ഐ.​സി.​സി ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് ക​മ്മി​റ്റി വി​ജ​യാ​ഘോ​ഷം നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

യു.​ഡി.​എ​ഫി​െൻറ മ​ഹാ​വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ഒ.​ഐ.​സി.​സി ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ്

ദമ്മാം: തെരഞ്ഞെടുപ്പ് വിജയം ‘ടീം യുഡിഎഫ് @102’ എന്ന പേരിൽ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആഘോഷിച്ചു. ദമ്മാമിൽ സംഘടിപ്പിച്ച വിജയാഘോഷ സംഗമം ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് നൗഷാദ് തഴവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഹമ്മദ് പുളിക്കൽ മുഖ്യാതിഥിയായിരുന്നു. 10 വർഷത്തെ ഇടതുഭരണത്തിന് അറുതി വരുത്തി ഭരണമാറ്റത്തിനുള്ള അവസരം നൽകിയിരിക്കുകയാണെന്ന് ബിജു കല്ലുമല പറഞ്ഞു. കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും ചിട്ടയായ പ്രവർത്തനവും ഏകോപിതമായ പ്രചാരണവുമാണ് ഈ വിജയത്തിന് പിന്നിൽ. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ജോൺ കോശി, നാഷനൽ വൈസ് പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി, ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സി.ടി. ശശി ആലൂർ എന്നിവർ സംസാരിച്ചു. മൂവർണ നിറത്തിലുള്ള കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ വിജയം ആഘോഷമാക്കി. ഈസ്റ്റേൺ പ്രൊവിൻസ് ഭാരവാഹികളായ ഷംസ് കൊല്ലം, പി.കെ. അബ്ദുൽ കരിം, ഡോ. സിന്ധു ബിനു, സക്കീർ പറമ്പിൽ, അൻവർ വണ്ടൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, കെ.പി. മനോജ്, ബിനു പി. ബേബി, ആസിഫ് താനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Eastern Province celebrates UDF’s grand victory.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.