മി​ന​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ച എ​സ്ക​ലേ​റ്റ​റു​ക​ൾ



മി​ന​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 74 എ​സ്ക​ലേ​റ്റ​റു​ക​ൾ

മക്ക: ഹജ്ജ് തീർഥാടകർക്ക് മിനയിലെ പുണ്യസ്ഥലങ്ങളിൽ സുഗമമായ സഞ്ചാരമൊരുക്കുന്നതിനായി വിപുലമായ എസ്കലേറ്റർ പദ്ധതി പൂർത്തിയായി. മക്ക - മശാഇർ റോയൽ കമീഷന് കീഴിലുള്ള കദാന കമ്പനിയാണ് മിനയിലെ പ്രധാന കേന്ദ്രങ്ങളിൽ എസ്കലേറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്.

തീർഥാടകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ ഹജ്ജ് സീസണിൽ 32 എസ്കലേറ്ററുകൾ സ്ഥാപിച്ചുകൊണ്ട് ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചു.

തുടർന്ന് രണ്ടാം ഘട്ടത്തിലും 32 എണ്ണം കൂടി പ്രവർത്തനസജ്ജമാക്കി. നിലവിലെ മൂന്നാം ഘട്ടത്തിൽ എട്ട് പുതിയ കേന്ദ്രങ്ങളിലായി 10 എസ്കലേറ്ററുകൾ കൂടി കൂട്ടിച്ചേർത്തതോടെ പദ്ധതിക്ക് കീഴിലുള്ള ആകെ എസ്കലേറ്ററുകളുടെ എണ്ണം 74 ആയി ഉയർന്നു.തിരക്കേറിയ സമയങ്ങളിൽ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ യാത്രാക്ലേശം കുറയ്ക്കാൻ ഈ സംവിധാനം വലിയ തോതിൽ സഹായകമാകും.

പ്രത്യേകിച്ച് പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും മടക്കുകളും പടിക്കെട്ടുകളും കയറുന്നതിലെ പ്രയാസം ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കും. തമ്പുകൾക്കും മറ്റ് സേവന കേന്ദ്രങ്ങൾക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാനും പരമ്പരാഗത നടപ്പാതകളിലെ തിരക്ക് നിയന്ത്രിക്കാനും പുതിയ എസ്കലേറ്ററുകൾ വഴിയൊരുക്കും.

പുണ്യസ്ഥലങ്ങളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും തീർഥാടകർക്ക് മികച്ച ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിനുമുള്ള സൗദി ഭരണകൂടത്തിെൻറ സുസ്ഥിരമായ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ കദാന കമ്പനി നടപ്പാക്കുന്നത്.

Tags:    
News Summary - 74 escalators for pilgrims in Mina.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.