മലാല യൂസഫ്സായിക്ക് റാബിത്വ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range മലാല യൂസഫിന് മക്കയിലെ റാബിത്വ ഓഫീസിൽ സ്വീകരണം
ജിദ്ദ: ഏറ്റവും പ്രായം കുറഞ്ഞ നെബേൽ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസ രംഗത്തെ ആക്റ്റിവിസ്റ്റുമായ മലാല യൂസഫ്സായിയെ മുസ്ലിംവേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ സ്വീകരിച്ചു.
മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ആസ്ഥാനത്ത് നടന്ന സ്വീകരണത്തിനിടയിൽ സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ നിർണായക ലക്ഷ്യത്തിന് മലാലയുടെ സമർപ്പണത്തെ മുസ്ലിംവേൾഡ് സെക്രട്ടറി ജനറൽ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിൽ മുസ്ലിം വേൾഡ് ലീഗ് നൽകിവരുന്ന സേവനങ്ങളുടെ പ്രധാന്യം മലാല എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.