ഗ്രീൻ വിങ്സ് മ്യൂസിക് ബാന്റിനുള്ള കലാപരിപാലന പുരസ്കാരം റഹ്മാൻ കാരയാട് സംഘം
പ്രധിനിധി മുസ്തഫ കുറ്റിയേരിക്കു കൈമാറുന്നു
ദമ്മാം: മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്റർ ഏർപ്പെടുത്തിയ തനത് പാരമ്പര്യ കലകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങൾക്കുള്ള ഈ വർഷത്തെ കലാപരിപാലന പുരസ്കാരത്തിന് മലബാറിന്റെ മുട്ടിപ്പാട്ടിനെ പുനരുജ്ജീവിപ്പിക്കുന്ന ഗ്രീൻ വിങ്സ് മ്യൂസിക് ബാന്റിന് സമ്മാനിച്ചു.
സാംസ്കാരിക പ്രവർത്തകൻ റഹ്മാൻ കാരയാട് സംഘം പ്രധിനിധി മുസ്തഫ കുറ്റിയേരിക്ക് പുരസ്കാരം കൈമാറി.
ദമ്മാമിൽ കണ്ണൂർ ജില്ലക്കാരായ ഒരുപറ്റം ചെറുപ്പക്കാരാണ് ഈ ബാൻഡിന് രൂപം നൽകിയത്. മുട്ടിപ്പാട്ടിന്റെ ഈണവും താളവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവരുടെ സംഗീതയാത്രയിൽ നിരവധി വേദികളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു.
മലബാർ പൈതൃകത്തിന്റെ തനിമ കാത്തുസൂക്ഷിക്കുന്ന കലാകാരന്മാരെ മലബാർ ഹെറിറ്റേജ് കൗൺസിൽ ആദരിക്കുന്നത് നാടിന്റെ സംസ്കാരത്തോടുള്ള ആദരവാണ്. അഷ്റഫ് വേങ്ങാട്ട്, ആലിക്കുട്ടി ഒളവട്ടൂർ, മാലിഖ് മഖ്ബൂൽ, സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, ഖാദർ വാണിയമ്പലം, ഒ.പി. ഹബീബ്, മുജീബ് ഉപ്പട, ഫൈസൽ കൊടുമ, ഷബീർ തേഞ്ഞിപ്പാലം, അമീൻ കരിയിക്കാവിള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.