സൗദി, തുർക്കി, പാകിസ്താൻ പ്രതിരോധ സഖ്യത്തി​െൻറ ആദ്യ രാഷ്​ട്രീയ-പ്രതിരോധ സമിതി യോഗം ഇസ്​താംബൂളിൽ ആരംഭിച്ചപ്പോൾ

സൗദി, തുർക്കി, പാകിസ്താൻ സംയുക്ത സുരക്ഷാ കരാർ; നിർണായക യോഗം ഇസ്താംബൂളിൽ ആരംഭിച്ചു

റിയാദ്​/ഇസ്താംബൂൾ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ മൂന്ന് സൗഹൃദ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാറി​െൻറ’ ഭാഗമായുള്ള രാഷ്​ട്രീയ-പ്രതിരോധ സമിതിയുടെ ആദ്യ യോഗത്തിന് ഇസ്താംബൂളിൽ തുടക്കമായി.

സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാ​െൻറ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കാൻ ഇസ്താംബൂളിൽ എത്തിയത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സൈനിക മേധാവി ഫയാദ് അൽ റുവൈലി എന്നിവരും സൗദി സംഘത്തിലുണ്ട്.

മൂന്ന്​ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ, വിദേശകാര്യ മന്ത്രിമാർ, സൈനിക തലവന്മാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മൂന്ന് രാജ്യങ്ങളും ചേർന്ന് ഭാവിയിൽ നടപ്പാക്കേണ്ട സുരക്ഷാ പദ്ധതികളുടെ തന്ത്രപരമായ വഴികൾ നിർണയിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.

അന്താരാഷ്​ട്ര സുരക്ഷാ പ്രശ്നങ്ങൾ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ, മൂന്ന് രാജ്യങ്ങളിലെയും സായുധ സേനകൾ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കൽ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ആഗസ്​റ്റ്​ ഏഴിന് മക്കയിലെ മസ്ജിദുൽ ഹറാമിനോട്​ ചേർന്നുള്ള അൽ സഫ കൊട്ടാരത്തിൽ വെച്ചാണ് മൂന്ന് രാജ്യങ്ങളും ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാറി’ൽ ഒപ്പുവെച്ചത്.

Tags:    
News Summary - Makkah Joint Defense Agreement First meeting begins in Istanbul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.