റിയാദ്: തിരുവനന്തപുരം-റിയാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സ്വാഗതം ചെയ്തു. പ്രവാസികളുടെ ദീർഘകാല ആവശ്യത്തിനുള്ള ഭാഗിക അംഗീകാരമാണിതെങ്കിലും, തെക്കൻ കേരളത്തിലെ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് പൂർണ പരിഹാരമാകില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സർക്കാർ മേഖലയിലും പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവർക്ക് ഔദ്യോഗിക-അവധിക്കാല യാത്രകൾക്ക് സൗദി എയർലൈൻസിെൻറ ടിക്കറ്റുകൾ മാത്രം അനുവദിക്കുന്നതിനാൽ, എയർ ഇന്ത്യ എക്സ്പ്രസ് വന്നാലും ഈ വിഭാഗത്തിന് പ്രയോജനം ലഭിക്കില്ല.
അതിനാൽ തിരുവനന്തപുരത്തിന് സൗദിയയുടെ ‘പോയിൻറ് ഓഫ് കാൾ’ അനുമതി നൽകി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ ശക്തമായി തുടരുമെന്ന് ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.