എബിസൺ കെ. കോര
കോട്ടയം: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കോട്ടയം അരീപ്പറമ്പ് തേക്കിയിൽ കിഴക്കേ പറമ്പിൽ എബിസൺ കെ. കോര (54) നാട്ടിൽ നിര്യാതനായി. അരീപ്പറമ്പ് ബ്രദറൺ സഭാംഗമാണ്.തെക്കൻ സൗദിയിലെ അസീർ പ്രവിശ്യയിൽ സബ്ത് അൽ അലായ ജനറൽ ആശുപത്രിയിലും അൽ അസ്ഹർ ആശുപത്രിയിലും ദീർഘകാലം ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയത്.
ആശുപത്രി ജോലിയിലിരിക്കെ പ്രദേശത്തെ പ്രവാസികൾക്ക് അദ്ദേഹം നൽകിയ സഹായങ്ങളും സേവനങ്ങളും ഏറെ പ്രശംസനീയമായിരുന്നു. കെ.വി. കോരയുടെയും അമ്മുക്കുട്ടി കോരയുടെയും മകനാണ്. സബ്ത് അൽ അലായ ജനറൽ ആശുപത്രി ജീവനക്കാരി റെനിയാണ് ഭാര്യ. അഡോൺ, അരോൺ എന്നിവർ മക്കളാണ്. ഭൗതികശരീരം ബ്രദറൺ സഭാ ഹാളിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിച്ചു. പ്രവാസലോകത്ത് ഒട്ടേറെ സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്ന എബിസണിെൻറ വേർപാടിൽ കെ.എം.സി.സി സബ്ത് അൽ അലായ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.