റിയാദ്: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്ന് പൊടിപടലങ്ങൾ ഉയർന്ന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായാൽ അതിനെതിരെ ഉടൻ പരാതിപ്പെടാൻ പൗരന്മാരോടും വിദേശികളോടും റിയാദ് സിറ്റി റോയൽ കമീഷൻ അഭ്യർത്ഥിച്ചു.
റിയാദ് നഗരത്തിൽ പരിസ്ഥിതി ശുചിത്വം ഉറപ്പുവരുത്തുന്നതിനും, നിർമാണ മേഖലകളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയുന്നതിനുമാണ് ഈ നടപടി. ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾക്ക് വിവിധ മാർഗങ്ങളിലൂടെ എളുപ്പത്തിൽ പരാതിപ്പെടാവുന്നതാണ്.
നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസിെൻറ 988 എന്ന നമ്പറിലോ, റിയാദ് നഗരസഭയുടെ (അമാനത്ത് റിയാദ്) അടിയന്തര സേവനങ്ങൾക്കായുള്ള 940 എന്ന ഏകീകൃത ഹെൽപ്പ് ലൈൻ നമ്പറിലോ വിളിച്ച് വിവരങ്ങൾ അറിയിക്കാം. കൂടാതെ മൊബൈൽ ഫോണിലെ ‘തവക്കൽനാ’ ആപ്ലിക്കേഷൻ വഴിയും നേരിട്ട് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.