ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ അ​ഹ​മ്മ​ദ്‌ പാ​ള​യാ​ട്ട് സം​സാ​രി​ക്കു​ന്നു

നാ​ടി​െൻറ ന​ന്മ​ക്കാ​യി യു.​ഡി.​എ​ഫി​നെ വി​ജ​യി​പ്പി​ക്കു​ക -കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം.​സി.​സി

ജി​ദ്ദ: കേ​ര​ള​ത്തി​ലെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കു​ത്ത​ഴി​ഞ്ഞ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ് മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ പ്ര​വാ​സി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. ഷ​റ​ഫി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ൺ​വ​ൻ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് താ​ത്തോ​ത്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി ഒ​രേ​സ​മ​യം ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന രാ​ഷ്​​ട്രീ​യ​മാ​ണ് സി.​പി.​എ​മ്മും ഇ​ട​തു​മു​ന്ന​ണി​യും പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്നും, ഈ ​ക​പ​ട രാ​ഷ്​​ട്രീ​യ മു​ഖം മ​ത​സൗ​ഹാ​ർ​ദ്ദം ആ​ഗ്ര​ഹി​ക്കു​ന്ന കേ​ര​ള ജ​ന​ത ത​ള്ളി​ക്ക​ള​യു​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ക​ർ​ന്നു കി​ട​ക്കു​ന്ന ആ​രോ​ഗ്യ​മേ​ഖ​ല​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ പി.​എ​സ്.​സി സം​വി​ധാ​നം ത​ക​ർ​ത്ത് യു​വാ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യ ന​ട​പ​ടി തി​രു​ത്തു​ന്ന​തി​നും, ല​ഹ​രി​മു​ക്ത കേ​ര​ളം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​നും യു.​ഡി.​എ​ഫ് തി​രി​ച്ചു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ വി.​പി. അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി പു​ത്തൂ​ർ, സൈ​ദ​ല​വി (കു​ട്ടി​മോ​ൻ), അ​ബ്​​ദു​ൽ വ​ഹാ​ബ്, ഷ​ബീ​ർ അ​ലി, സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, ബ​ഷീ​ർ കീ​ഴി​ല്ല​ത്ത്, നി​സാ​ർ മ​ട​വൂ​ർ, ബ​ഷീ​ർ വീ​ര്യ​മ്പ്രം, റ​ഫീ​ഖ് ചാ​ലി​ക്ക​ര, കെ. ​ത​ഹ​ദീ​ർ എ​ന്നി​വ​രും വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് താ​രീ​ഖ് അ​ൻ​വ​ർ, ഫൈ​സ​ൽ മ​ണ​ലൊ​ടി, സ​ലാം അ​പ്പാ​ട​ൻ​ക​ണ്ടി, മു​നീ​ർ പേ​രാ​മ്പ്ര, റ​ഷീ​ദ് മാ​സ്റ്റ​ർ, മു​ഹ്സി​ൻ നാ​ദാ​പു​രം, ശി​ഹാ​ബ് മാ​വൂ​ർ, ഷ​മീ​ർ എ​ല​ത്തൂ​ർ, ന​സീ​ർ വ​ട​ക​ര എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. സ​ലിം കൊ​ടു​വ​ള്ളി​യു​ടെ ഖി​റാ​അ​ത്തോ​ടു കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഒ.​പി. അ​ബ്​​ദു​ൽ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Make UDF win for the good of the country - Kozhikode District KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.