മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ: റി​യാ​ദി​ലെ മ​ദ്‌​റ​സ​ക​ൾ​ക്ക് നൂ​റു​മേ​നി

റി​യാ​ദ്: മ​ജ്‌​ലി​സു​ത്ത​അ്‌​ലീ​മു​ൽ ഇ​സ്‌​ലാ​മി കേ​ര​ള മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ വാ​ർ​ഷി​ക പൊ​തു​പ​രീ​ക്ഷ​യി​ൽ റി​യാ​ദി​ൽ​നി​ന്നു​ള്ള മ​ദ്‌​റ​സ​ക​ൾ​ക്ക് നൂ​റു​മേ​നി വി​ജ​യം. ഇ​ന്ത്യ​യി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് പൊ​തു പ​രീ​ക്ഷ ന​ട​ത്തി​യ​ത്. പ്രൈ​മ​റി വി​ഭാ​ഗം ഏ​ഴാം ത​ര​ത്തി​ൽ 35 വി​ദ്യാ​ർ​ഥി​ക​ൾ റി​യാ​ദി​ൽ​നി​ന്നും പ​ങ്കെ​ടു​ത്തു.

ഇ​വ​രി​ൽ 11 പേ​ർ എ ​പ്ല​സും 12 പേ​ർ എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി. അ​ദ്​​നാ​ൻ അ​ബ്​​ദു​സ്സ​ലാം, അ​മാ​ൻ അ​ലി സ​നൂ​ജ്, ആ​ദി​ൽ ഇ​ല്യാ​സ്‌, ബ​സ്സാം തോ​ട്ട​ത്തി​ൽ, ഫ​ഹ്മി താ​ജ്, മു​ഹ​മ്മ​ദ്‌ ഹി​സാം, ന​ബ്ഹാ​ൻ ശ​മീം, ന​ഹാ​ൽ റ​യ്യാ​ൻ, സ​ഹ​ർ ആ​യി​ശ, സ​ൽ​മാ​ൻ ഉ​മ​ർ കു​ഞ്ഞാ​ലി, സാ​നി​യ ഫ​യ്ഹ എ​ന്നി​വ​രാ​ണ് എ ​പ്ല​സ് നേ​ടി​യ​വ​ർ. വി​ജ​യി​ക​ളെ​യും നൂ​റു​മേ​നി ക​ര​സ്ഥ​മാ​ക്കി​യ മ​ദ്​​റ​സ​ക​ളെ​യും ത​നി​മ സാം​സ്​​കാ​രി​ക വേ​ദി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി അ​നു​മോ​ദി​ച്ചു.

മ​ത​വൈ​ജ്ഞാ​നി​ക രം​ഗ​ത്തും ഇ​സ്​​ലാ​മി​ക വ്യ​ക്തി​ത്വ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും അ​തി​ശ്ര​ദ്ധ​പു​ല​ർ​ത്താ​ൻ പ​രി​ശ്ര​മി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Majlis General Examination: 100 Mini for Madrasas in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.