Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ത്വാഇഫ് അൽഹദാ ചുരംറോഡ് അടയ്ക്കുന്നു
ത്വാഇഫ്: അറ്റകുറ്റപ്പണികൾക്കായി ജിദ്ദ-ത്വാഇഫ് റോഡിലെ അൽഹദാ ചുരം തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടയ്ക്കും. ഇരു ദിശകളിലേക്കുമുള്ള ഗതാഗതം തടയുമെന്ന് റോഡ് സുരക്ഷക്കായുള്ള പ്രത്യേക സേന അറിയിച്ചു.
ബുധനാഴ്ച വരെയാണ് അടച്ചിടൽ. വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ മൂന്ന് ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു വരെയാണ് അടച്ചിടലെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.