മദീനയിൽ ആരംഭിച്ച പുസ്തകമേളയിൽ നിന്ന്
Posted On
date_range Updated On
date_range മദീന പുസ്തകമേള തുടങ്ങി
മദീന: രണ്ടാമത് മദീന പുസ്തകമേള തുടങ്ങി. മുന്നൂറിലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പുസ്തകമേള മേയ് 27വരെ തുടരും. സംഭാഷണ സെഷനുകൾ, കവിത സായാഹ്നങ്ങൾ, നാടകങ്ങൾ, ശിൽപശാലകൾ എന്നിങ്ങനെ 10 ദിവസങ്ങളിലായി വിവിധ സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. കുട്ടികളുടെ ഏരിയ, ബുക്ക് സൈനിങ് സ്റ്റാൻഡ് എന്നിവയും ഉണ്ടാകും. കിങ് സൽമാൻ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിന് പിന്നിൽ 15,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് മേള. ദിവസവും ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.