പുണ്യമാസത്തെ വരവേൽക്കാൻ പ്രത്യേക റമദാൻ ഓഫറുകളുമായി ലുലു

റിയാദ്: വിശുദ്ധമാസത്തെ വരവേൽക്കാൻ സൗദിയിലുടനീളം ഉപഭോക്താക്കൾക്കായി വിപുലമായ റമദാൻ ഷോപ്പിങ്​ ഓഫറുകൾ ഒരുക്കി ലുലു ഹൈപ്പർമാർക്കറ്റ്. റിയാദ്, ജിദ്ദ, ദമ്മാം മേഖലകളിൽ ഉപഭോക്താക്കളെ സ്വാഗതം ചെയ്ത് റമദാൻ സൂഖുകൾ ഉദ്ഘാടനം ചെയ്തു. റിയാദിൽ സൗദി ഇൻഫ്ലുവൻസറായ അബ്​ദുല്ല ബിൻ മുഹമ്മദും കുടുംബവും ചേർന്ന് റമദാൻ സൂഖ് ഉദ്ഘാടനം ചെയ്തു.

ജിദ്ദയിൽ അമിർ ഫവാസ് മേയർ അമിർ അൽ ഒതൈബിയും ദമ്മാമിൽ റെയ്ദ് അബ്​ദുൽ മൊഹ്സനുമാണ് സൂഖുകൾ ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത രീതിയിലും മനോഹരമായും സജ്ജമാക്കിയിരിക്കുന്ന റമദാൻ സൂഖുകൾ ഷോപ്പിങ്ങിനെത്തുന്ന ഓരോരുത്തർക്കും വേറിട്ട അനുഭവമാണ് ഒരുക്കുന്നത്. പുണ്യമാസത്തിന്‍റെ ദിനങ്ങളിൽ ഒത്തുചേരലുകളും വിനോദവും സൗഹൃദവും ഭക്ഷണവും എല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് എല്ലാ വർഷങ്ങളിലെയും പോലെ റമദാൻ സൂഖുകളെ ശ്രദ്ധേയമാക്കുന്നത്.

പ്രത്യേക റമദാൻ ഓഫറുകൾ

ഷോപ്പിങ്​ കാറ്റഗറികളിൽ വിപുലമായ റമദാൻ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഗ്രോസറി, മറ്റ് വീട്ടുസാധനങ്ങൾ, ഫാഷൻ ആക്സസറീസ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുൾപ്പടെ എല്ലാ വിഭാഗങ്ങളിലും വൻ ഇളവുകളുണ്ട്. ‘റമദാൻ വിത്ത് ലുലു’ എന്ന് പേരിട്ടിരിക്കുന്ന റമദാൻ പ്രമോഷനുകൾ ഓരോ കുടുംബത്തിനും ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ അനുയോജ്യമായ ഓഫറുകളാണ് നൽകുന്നത്.

റെഡി ടു പ്രിപ്പെയര്‍ ഫുഡ്‌സ്, ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്സ്, കുട്ടികൾക്കായുള്ള പ്രത്യേക ഭക്ഷണവിഭവങ്ങൾ തുടങ്ങിയവക്കായി സ്‌പെഷ്യല്‍ ഓഫറുകളുണ്ട്. ഷുഗർ ഫ്രീ ഉത്പന്നങ്ങൾ, ആരോഗ്യകരമായ ഭക്ഷണവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി ‘ഹെൽത്തി റമദാൻ’ എന്ന പേരിൽ സ്പെഷ്യൽ പ്രമോഷനും ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുങ്ങി.

ആഘോഷ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ 50 റിയാൽ മുതൽ 500 റിയാൽ വരെയുള്ള റമദാൻ ഗിഫ്റ്റ് കാർഡുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്​ത, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്​റ്റോക്ക് എന്നിവ അടങ്ങിയ ലാഭകരമായ റമദാന്‍ കിറ്റുകൾ ഇക്കാലയളവിൽ ലുലുവിലുണ്ടായിരിക്കും. ഓൺലൈൻ ഡെലിവറിയും ലഭ്യമാണ്.

സൗദി ഫുഡ് ബാങ്കി​ന്‍റെ പങ്കാളിത്തത്തോടെ ഗ്രോസറി, ഭക്ഷണ വിഭവങ്ങൾ എന്നിവയടങ്ങിയ റമദാൻ ചാരിറ്റി ബോക്സുകൾ ഇത്തവണയും ലുലുവി​െൻറ റമദാൻ പ്രമോഷനുകളെ അതുല്യമാക്കുന്നു. പുണ്യമാസത്തിൽ നിർധന കുടുംബങ്ങൾക്ക് കൂടി താങ്ങാകുന്നതാണ് റമദാൻ ചാരിറ്റി ബോക്സുകൾ. ഇത് വാങ്ങാനും അർഹരായ ആളുകളിലേക്ക് എത്തിക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. സൗദിയുടെ പ്രധാന ഫിനാൻഷ്യൽ സിസ്​റ്റം സൊല്യൂഷൻസ് പ്രൊവൈഡറായ ‘മനാഫിത്തു’മായും ലുലു ചാരിറ്റി സേവനങ്ങൾക്കായി സഹകരിക്കുന്നുണ്ട്.

വിശുദ്ധ മാസത്തിൽ, ഉപഭോക്താക്കളുടെ ഷോപ്പിങ്​ അനുഭവം ലാഭകരവും സന്തോഷകരവും അവിസ്മരണീയവുമാക്കുകയാണ് ലുലു റമദാൻ ഓഫറുകളുടെ ലക്ഷ്യമെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Lulu with special Ramadan offers to welcome the holy month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.