റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സീസണിലെ ഏറ്റവും വലിയ മെഗാ ഓഫർ ഷോപ്പിങ് പ്രഖ്യാപിച്ച് ‘ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ.’ ആഗസ്റ്റ് 26 മുതൽ 29 വരെയുള്ള നാല് ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് 50 ശതമാനം വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ മികച്ച വിജയത്തിന് ശേഷമാണ് കൂടുതൽ ഓഫറുകളോടെയും വിപുലമായ ഉൽപ്പന്ന ശ്രേണിയോടെയും മൂന്നാം വർഷവും ലുലു ഫ്ലാറ്റ് 50 സെയിൽ എത്തുന്നത്. റിയാദ് മുറബ്ബ ലുലുവിൽ നടന്ന ചടങ്ങിൽ ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും മറ്റ് പ്രമുഖരും ചേർന്ന് ഫ്ലാറ്റ് ഫിഫ്റ്റി സെയിലിെൻറ ലോഗോ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.
മുൻവർഷങ്ങളേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങളാണ് ഇത്തവണ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രോസറി, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ, ബേക്കറി, ഫാഷൻ, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കിഴിവ് ലഭ്യമാണ്.
ദിനംപ്രതിയുള്ള ഷോപ്പിങ്ങിനെത്തുന്ന കുടുംബങ്ങൾക്കും, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും, പുതിയ ഫാഷൻ ട്രെൻഡുകൾ തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച ഡീലുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്.
ഹൈപ്പർമാർക്കറ്റിന് പുറമെ ലുലു മാളുകളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള റീട്ടെയ്ൽ ഷോപ്പുകളിലും ഇക്കാലയളവിൽ 50 ശതമാനം വരെ വിലക്കിഴിവ് ഉണ്ടായിരിക്കും. കൂടാതെ, റസ്റ്റോറൻറുകളിൽ പ്രത്യേക ഭക്ഷണവിഭവങ്ങൾക്ക് സർപ്രൈസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
എല്ലാക്കാലത്തും ലുലുവിൽ വിശ്വാസമർപ്പിക്കുന്ന ഉപഭോക്താക്കൾക്കുള്ള നന്ദിസൂചകമാണ് ഈ ഓഫറെന്നും, ഈ വർഷത്തെ ഫ്ലാറ്റ് 50 സെയിൽ ഓരോ ഉപഭോക്താവിനും മികച്ച ലാഭം നൽകുമെന്നും ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതൽ സുഗമമാക്കാൻ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് പൂജ്യം ശതമാനം പലിശരഹിത തവണ വ്യവസ്ഥകളും പ്രഖ്യാപിച്ചിട്ടുണ്ട്.
റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സാബ്, എമിറേറ്റ്‌സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ വഴി ഈ ആനുകൂല്യവും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാകും. കൂടാതെ ‘ടാബി,’ ‘തമാര’ എന്നിവ വഴി ‘ഷോപ്പ് നൗ, പേ ലേറ്റർ’ സൗകര്യത്തിലൂടെയും തുക ഗഡുക്കളായി അടയ്ക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.