റിയാദ്: 95 - മത് ദേശീയ ദിനാഘോഷ വേളയിൽ സൗദി അറേബ്യയെ അഭിമാനക്കൊടുമുടിയിലെത്തിക്കാനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്. രാജ്യത്തിന്‍റെ അഭിമാനവും പാരമ്പര്യവും ഐക്യവും അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ട് തീർത്തുകൊണ്ടാണ് ലുലു ഇത്തവണത്തെ ദേശീയദിനത്തെ വരവേൽക്കുന്നത്. ഗിന്നസ് റെക്കോർഡ് നേട്ടം കൂടി ലക്ഷ്യമിട്ടുള്ള ഈ കലാസൃഷ്ടിയുടെ നിർമ്മാണം സെപ്റ്റംബർ 20ന് വൈകിട്ട് 4.30ന് അൽഖോബർ ന്യൂ കോർണീഷിലാണ് നടക്കുക. മൂന്ന് മീറ്റർ നീളവും വീതിയും വലുപ്പമുള്ള ഗ്ലാസ് ആർട്ടിൽ ജനറൽ എന്‍റർടെയ്മെന്‍റ് അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്തിരിക്കും. അൽഖോബാർ മുനിസിപ്പാലിറ്റിയുടെയും യൂണിലിവറിൻ്റെയും (കംഫർട്ട്) സഹകരണത്തോടെ തയ്യാറാക്കുന്ന ഗ്ലാസ് ആർട്ട് പിന്നീട് മുനിസിപ്പാലിറ്റിക്ക് സമ്മാനിക്കും. ഇത് കിഴക്കൻ പ്രവിശ്യയെ അടയാളപ്പെടുത്തുന്ന അഭിമാന ചിഹ്നമായി മാറും.
നൂതനവും വേറിട്ടതുമായ ഷാറ്റേർഡ് ഗ്ലാസ് പെയിന്‍റിംഗ് സൃഷ്ടികളിലൂടെ പ്രശസ്തനായ സൗദി ദൃശ്യ കലാകാരൻ അസീൽ അൽമുഗ്ളൗത്താണ് ഈ അതുല്യ കലാസൃഷ്ടിക്കും രൂപം നൽകുന്നത്. എഞ്ചിനീയറിംഗ് വൈദഗ്ധ്യവും കലയും സംയോജിപ്പിച്ച് ഗ്ലാസ് ആർട്ടിലൂടെ മനോഹര കലാസൃഷ്ടികളൊരുക്കുന്നതിൽ സൗദിയിലും അറബ് ലോകത്തുടനീളവും അംഗീകരിക്കപ്പെട്ട കലാകാരൻ കൂടിയാണ് അസീൽ.
ലുലു ഹൈപ്പർമാർക്കറ്റുകളിൽ എക്സ്ക്ലൂസീവ് ഓഫറുകൾ; സൗദി ഉത്പന്നങ്ങൾക്കായി പ്രത്യേക പവലിയനും മിഡ്നൈറ്റ് ഷോപ്പിങ്ങും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 23 വരെ ലുലു സ്റ്റോറുകളിൽ എക്സ്ക്ലൂസീവ് ഓഫറുകളും, കലാ, സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വൻ വിലക്കിഴിവുകൾ ആസ്വദിക്കുന്നതിനൊപ്പം സൗദി ഉത്പന്നങ്ങളുടെ പ്രത്യേക പവലിയനിലും ഷോപ്പിംഗ് നടത്താം. സെപ്റ്റംബർ 22 ന് നടക്കുന്ന പ്രത്യേക മിഡ്നൈറ്റ് ഷോപ്പിംങ്ങിലും വൻ ഓഫറുകളാണ് എല്ലാ കാറ്റഗറികളിലും ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ആറ് മണിക്കാരംഭിച്ച് പുലർച്ചെ ഒരു മണി വരെ മിഡ്നൈറ്റ് ഷോപ്പിംങ് നീളും.
സൗദി റീട്ടെയ്ൽ മേഖലയിൽ മാറ്റത്തിന് തുടക്കമിട്ട് ഗൂഗിൾ പേ സൗകര്യവും
ഇനി മുതൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും അനായാസവുമായി ഷോപ്പിംങ് പൂർത്തിയാക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഗൂഗിൾ പേ സേവനവും സജ്ജമാണ്. സൗദി റീട്ടെയ്ൽ മേഖലയിൽ ആദ്യമായാണ് ലുലുവിലൂടെ ഗൂഗിൾ പേ സേവനം ഉപഭോക്താക്കൾക്കരികിലേക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.