റിയാദിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് കാറുകളുടെ താക്കോൽ കൈമാറുന്നു.

ലുലു 'സൂപ്പർ ഫെസ്റ്റ്' വിജയികൾക്ക് 16 മിനി കൂപ്പർ കാറുകൾ വിതരണം ചെയ്തു

റിയാദ്: വാർഷിക പ്രമോഷൻ പദ്ധതിയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് സൗദിയിലെ തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച 'സൂപ്പർ ഫെസ്റ്റ്' സമ്മാനപദ്ധതിയിൽ വിജയികളായ 16 പേർക്ക് ബ്രാൻഡ് ന്യൂ മിനി കൂപ്പർ കാറുകൾ വിതരണം ചെയ്തു. റിയാദ്, ജിദ്ദ, അൽകോബാർ എന്നിവിടങ്ങളിൽ നടന്ന ലഘുചടങ്ങുകളിലാണ് കാറുകളുടെ താക്കോൽ കൈമാറ്റം നടത്തിയത്.

വാർഷിക പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർ ഫെസ്റ്റ് സമ്മാന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടതായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ഡയറക്ടർ ഷഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു. ഈ വിജയത്തിലൂടെ ലുലുവിൽ തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വസ്ത ഒന്നുകൂടി ഊട്ടിഉറപ്പിച്ചതായി അദ്ദേഹം പറഞ്ഞു. തങ്ങളുടെ ബ്രാൻഡ് പങ്കാളികൾക്കൊപ്പം വർഷങ്ങളായി തങ്ങളെ തുടർച്ചയായി വിശ്വസിച്ചതിന് ഉപഭോക്താക്കൾക്ക് എന്തെങ്കിലും തിരികെ നൽകാനുള്ള മികച്ച അവസരമായാണ് ഈ മത്സരത്തെ തങ്ങൾ അവതരിപ്പിച്ചത്. വരും മാസങ്ങളിലും കൂടുതൽ ആകർഷണീയമായ മത്സരങ്ങളും സമ്മാനങ്ങളും സംഘടിപ്പിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

16 വിജയികൾ: സദ്ദാം അഹമ്മദ് അഹമ്മദ് അൽറാവെ, ഖുറം പർവേസ്, അബ്ദുല്ല ബദർ അൽഇസ, ഖാലിദ് സാദ് അൽഷുഹൈബ്, മുഹമ്മദ് ഏഴുകണ്ടി, റഷീദ് ഖാൻ, ജുവാൻ അൽസദൂൻ, ഹസൻ ബറകത്ത്, അബ്ദുൽ അസീസ് അൽമാലിക്കി, മോദി അൽ തുവൈർബ്, സഞ്ജു പട്ടത്താനം സോമൻ, അഹ്മദ് അൽജിഹാനി, മുഹമ്മദ് അങ്ക, മുഹമ്മദ് അറഫാത്ത് അബ്ദുൽ അസീസ്, മുത് ലഖ് ഫഹദ് അൽ അഫാരി, അഖ് നാസ് മൊണാക്കോ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.