ഹാഇൽ കെ.എം.സി.സിയും ഹാഇൽ ജനകീയ കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനൽകുന്ന ‘സ്നേഹ വീടി’െൻറ താക്കോൽദാന ചടങ്ങ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ഹാഇൽ: ഹയിലിൽ വെച്ച് മരിച്ച കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അനൂപിെൻറ കുടുംബത്തിന് ഹാഇൽ കെ.എം.സി.സിയും ഹാഇൽ ജനകീയ കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനൽകുന്ന ‘സ്നേഹ വീടി’െൻറ താക്കോൽദാനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ഈങ്ങാപ്പുഴ കുഞ്ഞുകുളം മഹല്ല് സെക്രട്ടറി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വി. ഹുസ്സൈൻ കുട്ടി, മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു താന്നിക്കാം കുഴി (കോൺഗ്രസ്) എന്നിവർ സംസാരിച്ചു.
നാസർ ദാരിമി (എസ്.ഐ.സി ഹാഇൽ), ഷാജി താമരശ്ശേരി (ഒ.ഐ.സി.സി ഹാഇൽ), കെ.സി. മുഹമ്മദ് ഹാജി (മുസ്ലിം ലീഗ്), സാലിഹ് നിസാമി എളേറ്റിൽ (സമസ്ത), ടി.കെ.എം. അഷ്റഫ് ഈങ്ങാപ്പുഴ (സി.പി.എം), സുലൈമാൻ സഖാഫി (സമസ്ത), ഷാഫി വളഞ്ഞപാറ, കെ.പി. ഷമീർ, ഷംസീർ പോത്താറ്റിൽ, കെ.പി. ശിഹാബ്, നംഷീദ് പുതുപ്പാടി, ഹമീദ് വയനാട്, നിസാർ നർജാസ്, ഷമീർ അടിവാരം, ഷാഫി കട്ടിപ്പാറ, ഒ.പി. സാലി തുടങ്ങിയവർ സംസാരിച്ചു. ഹാഇൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻറ് യു.കെ. നൗഷാദ് ഓമശ്ശേരി ഫണ്ട് വിനിയോഗ റിപ്പോർട്ട് അവതരിപ്പിച്ചു. ഷാഫി കൊട്ടാരക്കോത്ത് വീട് നിർമാണത്തിെൻറ നിയന്ത്രണം ഏറ്റെടുത്ത് ദ്രുതഗതിയിൽ പണി പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.