ടെലിഫോൺ തട്ടിപ്പ്​: ഒമാനിൽ ബംഗ്ലാദേശ്​ സ്വദേശിക്ക്​ 1800 റിയാൽ നഷ്​ടമായി

മസ്​കത്ത്​: വീണ്ടും ടെലിഫോൺ ബാങ്ക്​ തട്ടിപ്പ്​. ബാങ്ക്​ ജീവനക്കാരൻ എന്ന്​ പറഞ്ഞ്​ ബന്ധപ്പെട്ട തട്ടിപ്പുകാ രന്​ അക്കൗണ്ട്​ വിവരങ്ങൾ നൽകിയ ബംഗ്ലാദേശ്​ സ്വദേശിയുടെ 1800 റിയാൽ നഷ്​ടമായി.

മസ്​കത്തിൽ സ്വകാര്യ സ്​ഥാപനത് തിൽ ബിൽഡിങ്​ ടെക്​നീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ്​ ഹിദായത്തുല്ലയാണ്​ തട്ടിപ്പിനിരയായത്​. സേവിങ്​സ്​ അക്കൗണ്ട്​ ഉള്ള ബാങ്കിലെ ജീവനക്കാരനാണെന്നും ഡെബിറ്റ്​ കാർഡി​​​െൻറ പിൻ നമ്പർ മാറ്റണമെന്നും പറഞ്ഞാണ്​ തട്ടിപ്പുകാരൻ ബന്ധപ്പെട്ടതെന്ന്​ ഹിദായത്തുല്ല പറഞ്ഞു. പിൻ നമ്പർ മാറ്റുന്നതിന്​ എന്ന്​ പറഞ്ഞ്​ അയച്ച ഒന്നിലധികം എസ്​.എം.സുകളിലെ നിർദേശങ്ങളോട്​ ഹിദായത്തുല്ല പ്രതികരിക്കുകയും ചെയ്​തു. ഇതിന്​ ഒടുവിലാണ്​ അക്കൗണ്ടിലെ പിൻവലിച്ചതായി കാട്ടി മെസേജ്​ ലഭിച്ചത്​. അക്കൗണ്ടിൽ 4100 റിയാലാണ്​ ഉണ്ടായിരുന്നത്​.


പണം പിൻവലിച്ചതായ മെസേജ്​ ലഭിച്ചയുടൻ കാൾ സ​​െൻററിൽ ബന്ധപ്പെ​െട്ടങ്കിലും അതിനകം 1800 റിയാൽ പിൻവലിച്ചിരുന്നു. ടെലിഫോൺ തട്ടിപ്പുകളെ കുറിച്ച ആർ.ഒ.പിയുടെ നിർദേശങ്ങളെ കുറിച്ച്​ ബോധവാനായിരുന്നെങ്കിലും ജോലി തിരക്കി​​​െൻറ ഫലമായി കുരുക്കിൽ വീഴുകയായിരുന്നെന്ന്​ ഹിദായത്തുല്ല പറഞ്ഞു.

Tags:    
News Summary - lost-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.