ലോ​ക പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മ​ല​ർ​വാ​ടി ന​സീം സോ​ൺ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​ത്തു പാ​കി​യ ബൗ​ളു​മാ​യി കു​ട്ടി​ക​ൾ

മ​ണ്ണി​നെ​യ​റി​ഞ്ഞ് കു​ട്ടി ഹീ​റോ​ക​ൾ

റി​യാ​ദ്: ലോ​ക പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മ​ല​ർ​വാ​ടി ന​സീം സോ​ൺ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ബോ​ധ​വ​ൽ​ക്ക​ര​ണ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ളി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റൗ​ദ അ​ൽ ഗാ​ഫ് പാ​ർ​ക്കി​ലാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത ഉ​ണ​ർ​ത്തു​ന്ന​തി​നാ​യി ഒ​രു​ക്കി​യ ‘ട്രീ-​പെ​യി​ൻ​റി​ങ്​ ആ​ക്ടി​വി​റ്റി’ പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ന​സീം സോ​ൺ പ്ര​വ​ർ​ത്ത​ക​രാ​യ ഹ​നീ​ൻ, വി​ദാ​ദ് റ​ഷീ​ദ് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. മ​ല​ർ​വാ​ടി സോ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ർ സെ​മീ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സം​ഗ​മം ന​ട​ന്ന​ത്. മു​ഹ്സി​ന അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഹാ​ദി അ​സൈ​നാ​ർ, നൈ​സി സ​ജാ​ദ്, സു​ഹൈ​റ, നു​സൈ​ബ, റ​ഷീ​ഖാ, ഖ​ൻ​സ, ത​സ്‌​ലീ​മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Little heroes who know the soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.