ജീസാനിൽ ഇടിമിന്നലേറ്റ് ആറു പേർ മരിച്ചു

അബ്ഹ: തെക്കൻ അതിർത്തി പ്രവിശ്യയായ ജീസാനിൽ ഇടിമിന്നലേറ്റ് ആറുപേർ മരിച്ചു. ആറു പേരും ആഫ്രിക്കൻ വംശജരാണ്. യമനിൽ നിന്ന് അനധികൃതമായി അതിർത്തി കടന്നുള്ള വരവിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. 

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തിയോട് ചേർന്ന അൽദായർ ഗവർണറ്റേറിലാണ് സംഭവം. അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ദുർഘടമായ മലമ്പാതയാണ് നുഴഞ്ഞുകയറ്റക്കാർ ഉപയോഗിക്കുന്നത്. 

കഴിഞ്ഞദിവസം ദിവസം ഇൗ മേഖലകളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.
 

Tags:    
News Summary - Lighting in Saudi Arabia jizan; Six Dead -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.