ഡ്രൈവിങ്​ ലൈസൻസുമായി തിരുവനന്തപുരം സ്വദേശിനി ഡോ. ഇന്ദു  

ജിദ്ദ: സൗദിയിൽ കഴിഞ്ഞദിവസം മുതൽ സ്ത്രീകൾ വാഹനമോടിക്കാൻ തുടങ്ങിയതോടെ മലയാളി സ്ത്രീകൾക്കും ലൈസൻസുകൾ കിട്ടിതുടങ്ങി. തിരുവനന്തപുരം മുളവന സ്വദേശിനി ഡോ. ഇന്ദു ചന്ദ്രശേഖരനാണ് ബുധനാഴ്ച രാവിലെ മക്കയിൽ വെച്ച് ലൈസൻസ് കിട്ടിയത്. 20 വർഷമായി ഇന്ത്യൻ ലൈസൻസുള്ളവർ ബുധനാഴ്ച രാവിലെയാണ് ടെസ്​റ്റിന് ഹാജരായത്. 

ഓൺലൈനിൽ അപേക്ഷ നൽകി മക്കയിൽ ടെസ്​റ്റിന് ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ന് ടെസ്​റ്റിന് എത്തിയത്. ടെസ്​റ്റിൽ പാസായി ഉടനെ തന്നെ ലൈസൻസ് ലഭിക്കുകയും ചെയ്തു. ലൈസൻസ് കിട്ടിയ ഉടനെ ജിദ്ദയിൽ താമസിക്കുന്ന ഇവർ സ്വയം വാഹനമോടിച്ച് ജിദ്ദയിലെത്തുകയും ചെയ്തു. കൂടെ  ജിദ്ദയിൽ ബിസിനസ് നടത്തുന്ന  ഭർത്താവ് പെരിന്തൽമണ്ണ സ്വദേശി നൗഷാദും ഉണ്ടായിരുന്നു. 
ജിദ്ദയിൽ ടെസ്​റ്റിന് കൂടുതൽ പേർ ഉള്ളത് കൊണ്ട് മാസങ്ങൾ കഴിഞ്ഞിട്ടാണ് ടെസ്​റ്റിന് അനുമതി കിട്ടുന്നത്. അതുകൊണ്ടാണ് മക്ക തെരഞ്ഞെടുത്തത്.

ജിദ്ദ നാഷണൽ ആശുപത്രിയിൽ ഇ​േൻറണൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ഇന്ദു മെഡിസിൻ വിഭാഗത്തി​​​െൻറ മേധാവിയാണ്. 13 വർഷമായി ജെ.എൻ.എച്ചിൽ ജോലി ചെയ്യുന്നു.മക്കൾ: സാവരിയ്യ. ശയാൻ. പടിഞ്ഞാറൻ മേഖലയിൽ ആദ്യ ഡ്രൈവിങ്​ ലൈസൻസ്​ ലഭിച്ച മലയാളി വനിത ഇവരാണ്.

Tags:    
News Summary - licence-saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.