ലെവി കുടിശ്ശിക ആനുകൂല്യം ലഭിക്കാൻ സ്വദേശിവത്​കരണ നിബന്ധന പാലിക്കണം: തൊഴില്‍ മന്ത്രാലയം

റിയാദ്​: സൗദിയില്‍ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് ലെവി കുടിശ്ശിക ആനുകൂല്യം ലഭിക്കാൻ സ്വദേശിവത്​ക രണ നിബന്ധന പാലിക്കണമെന്ന്​ തൊഴില്‍ മന്ത്രാലയം. സ്വദേശിവത്കരണ നിബന്ധന പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറിയില്‍ പെട്ട മൂന്ന് ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ക്ക് ലെവി കുടിശ്ശിക ഉടന്‍ തിരിച്ചു കിട്ടും. തിങ്കളാഴ്​ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദി തൊഴില്‍ മന്ത്രാലയത്തി​​​െൻറ കണക്കുപ്രകാരം 3,16,000 സ്ഥാപനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ലെവി കുടിശ്ശിക ഉടന്‍ തിരിച്ചു കിട്ടുക. ഈ കമ്പനികളെല്ലാം പ്ലാറ്റിനം, പച്ച കാറ്റഗറിയിലാണ്. മഞ്ഞ, ചുകപ്പ് കാറ്റഗറിയിലുള്ള കമ്പനികള്‍ക്കും സംഖ്യ തിരിച്ചുകിട്ടും. അടക്കാൻ ബാക്കിയുള്ള കാലത്തേത് ഒഴിവാക്കി നൽകുകയും ചെയ്യും. 48,000 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്.

മതിയായ സ്വദേശികളെ നിയമിക്കാത്തതിനാലാണ് ഇവര്‍ മഞ്ഞ, ചുവപ്പ് എന്ന് താഴ്ന്ന ഗണത്തില്‍പെടുന്നത്. മതിയായ സ്വദേശികളെ നിയമിക്കുന്നതോടെ ഈ കമ്പനികള്‍ക്കും പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറാം. ഇതോടെ ഇവര്‍ക്കും ലെവി കുടിശ്ശിക ഒഴിവാക്കും. ഈ ആനുകൂല്യം ലഭിക്കാൻ 52 മാസക്കാലം സ്വദേശി അനുപാതം ആവശ്യമായ തോതിൽ ഉള്ളതായി രേഖ സമർപ്പിക്കണം. നിബന്ധനകൾ പൂർത്തീകരിച്ച സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തി​​​െൻറ കീഴിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ‘തഹ് ഫീസ്’ വഴിയാണ് സംഖ്യ തിരിച്ചു ലഭിക്കുക^തൊഴില്‍ മന്ത്രാലയം വ്യക്​തമാക്കി

Tags:    
News Summary - levi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.