റിയാദിൽ പഴയ വീട് തകർന്നു; ആളപായമില്ല

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ബ​ത്​​ഹ​ക്ക്​ സ​മീ​പം അ​ൽ ഫു​ത പ​രി​സ​ര​ത്ത് ജ​ന​വാ​സ​മി​ല്ലാ​ത്ത പ​ഴ​യ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ റി​യാ​ദ് സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വീ​ട് ത​ക​ർ​ന്നു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തും സ​മീ​പ​ത്ത് ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Old house collapses in Riyadh; no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.