ജിദ്ദ: കലാ, കായിക, സര്‍ഗാത്മകത കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന പേരിൽ മലർവാടി ബാലസംഘം ജിദ്ദ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ബാലോത്സവം-23 വെള്ളിയാഴ്ച നടക്കും.
ഉച്ചക്ക് രണ്ടു മുതൽ ജിദ്ദ അശുരൂഖിലെ ദുർറ വില്ലയിൽ നടക്കുന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് അറിവും വിനോദവും പകർന്നുനൽകുന്ന 40ഓളം വിവിധ ഗെയിംസ് ഇനങ്ങൾ നടക്കും.
300ഓളം കുട്ടികൾ പങ്കെടുക്കുന്ന ബാലോത്സവത്തിൽ കെ.ജി മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുക.
നേരത്തേ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ബാലോത്സവനഗരിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് പ്രത്യേക പാരന്റിങ് സെഷനും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിന് മലർവാടി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ബാലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള സമ്മാനവിതരണവും അതോടൊപ്പം നടക്കും.
ബാലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0559368442, 0569677504, 0543313321എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.