ജിദ്ദയിൽ ലുലു ഹൈപ്പർമാർക്കറ്റ് ബഗ്ദാദിയയും സ്വരലയ കലാവേദിയും സംയുക്തമായി
സംഘടിപ്പിച്ച ഈദ് സന്ധ്യപരിപാടി
ജിദ്ദ: ലുലു ഹൈപ്പർമാർക്കറ്റ് ജിദ്ദ ബഗ്ദാദിയ ശാഖയും ജിദ്ദ സ്വരലയ കലാവേദിയും സംയുക്തമായി സംഘടിപ്പിച്ച ‘ലൈലാലി അൽ ഈദ്’ എന്ന ശീർഷകത്തിലുള്ള ഈദ് സന്ധ്യ പ്രവാസി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി.
ഈദ് സന്തോഷത്തിെൻറ താളത്തിൽ കലയും സംഗീതവും സാഹിത്യവും സൗഹൃദവും ഒത്തുചേർന്ന ഈ കലാ-സാംസ്കാരിക മഹോത്സവം കാണാൻ ധാരാളം ആളുകളാണ് ബഗ്ദാദിയ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ വർണാഭമായ വേദിയിലേക്ക് ഒഴുകിയെത്തിയത്.ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അറബിക്, ഇംഗ്ലീഷ് കഥാരചന മത്സരങ്ങൾ, കളറിങ്, പെയിൻറിങ്, സൂപ്പർ സിംഗിങ്ങ്, മെഹന്തി മത്സരം എന്നിവയിൽ നിരവധി വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സജീവമായ പങ്കാളിത്തം പരിപാടിക്ക് ഏറെ പുതുമ നൽകി. കുഞ്ഞു പ്രതിഭകൾ തങ്ങളുടെ വൈവിധ്യമാർന്ന നിറങ്ങളാലും വാക്കുകളാലും മനോഹരമായ ഗാനങ്ങളാലും വേദിയെ സജീവമാക്കി നിർത്തി. ഷാക്കിറ അസീസ്, കുബ്ര ലത്തീഫ്, സലീന മുസാഫിർ എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായി.
മത്സരങ്ങളിൽ വിജയികളായവർക്കുള്ള ലുലു ഹൈപ്പർമാർക്കറ്റിെൻറ ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഗീത സന്ധ്യയിൽ റൈസ, അബ്ദുല്ല, വസീം, നിസാർ കരുനാഗപ്പള്ളി എന്നിവർ ആലപിച്ച ജനപ്രിയ ഗാനങ്ങൾ വേദിയെ സംഗീതസാന്ദ്രമാക്കി മാറ്റി. ബാദുഷ, ഷാജി, നാസർ മോങ്ങം, ശ്രീധ ടീച്ചർ, മറിയം ടീച്ചർ, റാഫി, ഹാരിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.