ജുബൈൽ: കേരളത്തിലെ മികച്ച ചലച്ചിത്ര ഉപശീർഷക പരിഭാഷകരെ കണ്ടെത്താനായി ‘തേഡ് ഐ ഫില ിം സൊസൈറ്റി’ നടത്തിയ മത്സരത്തിൽ പ്രവാസി എഴുത്തുകാരന് പുരസ്കാരം. ജുബൈലിൽനിന്നു ള്ള ഷിഹാബ് എ. ഹസനാണ് മത്സരത്തിൽ ഒന്നാം സ്ഥാനം.
പ്രശസ്ത തുര്‍ക്കിഷ് സംവിധായകന് നൂറി ബില്‍ജേ സെയ്ലാെൻറ 2018ല്‍ പുറത്തിറങ്ങിയ ‘ദ വൈല്‍ഡ് പെയര്‍ ട്രീ’ എന്ന സിനിമക്ക് പരിഭാഷ ഒരുക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീധര്‍ (ചിത്രം: കോ തോ താമോ പേ), ഗായത്രി മാടമ്പി (ചിത്രം: സ്റ്റാൾക്കർ) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അർഹരായി. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്തര്‍ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ പുരസ്കാരം സമ്മാനിക്കും. സബ് ടൈറ്റിലുകൾ ഒരുക്കുന്നതിൽ കഴിവുള്ളവരെ കണ്ടെത്താനായിരുന്നു മത്സരം നടത്തിയത്.
48 സിനിമകളുടെ ഉപശീർഷക പരിഭാഷകളാണ് മത്സരത്തിന് ലഭിച്ചത്. ചലച്ചിത്രനിരൂപണത്തിന് ദേശീയ അവാർഡ് ജേതാക്കളായ ജി.പി. രാമചന്ദ്രൻ, എം.സി. രാജനാരായണൻ, സ്ത്രീപക്ഷ ചലച്ചിത്ര നിരൂപക അനു പാപ്പച്ചൻ എന്നിവരായിരുന്നു അവസാന ഘട്ട വിധികർത്താക്കൾ. എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ സ്വദേശിയാണ് ഷിഹാബ്. 11 വര്‍ഷമായി ജുബൈലിൽ ജോലി ചെയ്യുന്നു. ‘അടയാളം’, ‘മോഷ്ടിക്കപ്പെട്ട പെയിൻറിങ്ങുകൾ’ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ മുതല്‍ മലയാളം സബ്ടൈറ്റില്‍ നിർമിക്കുന്നവരുടെ കൂട്ടായ്മയായ ‘എം സോണിൽ’ സജീവ അംഗമായ ഷിഹാബ് വെബ് സീരീസുകള്‍ അടക്കം ഇതുവരെ 83 സബ് ടൈറ്റിലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അഖീദയാണ് ഭാര്യ.
ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ഹനാൻ സഫിയ, റൈഹാൻ സഫിയ, അഷ്ജാൻ സഫിയ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.