ജോം ഫ്രാന്‍സിസ് 

കോട്ടയം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായ മലയാളി മരിച്ചു. കോട്ടയം താഴുത്തല സ്വദേശി പുത്തന്‍ വീട് ജോം ഫ്രാന്‍സിസ് (38) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദ്​ അൽ ​ൈഹര്‍ ജയിലിലെ ക്ലിനിക്കിലായിരുന്നു ജോലി. വിവാഹിതനാണ്.

ഫ്രാന്‍സിസ് മൈക്കിൾ, എലിസബത്ത് ഫ്രാൻസിസ്​ എന്നിവരാണ്​ മാതാപിതാക്കൾ. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരി​ന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Tags:    
News Summary - Kottayam native dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.