കൊല്ലം പ്രീമിയർ ലീഗ് ജേതാക്കൾ ട്രോഫികയുമായി
ദമ്മാം: കൊല്ലം പ്രീമിയർ ലീഗ് സീസൺ മൂന്ന് മത്സരങ്ങൾ സമാപിച്ചു. വാശിയേറിയ മത്സരത്തിൽ കൊട്ടാരക്കര ഇലവൻ ജേതാക്കളായി. അവന്നൂർ ബ്ലാസ്റ്റേഴ്സാണ് റണ്ണേഴ്സ് അപ്. സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കൊല്ലം ജില്ലക്കാരായ പ്രവാസി കായികതാരങ്ങൾ ഉൾപ്പെട്ട കൊല്ലം പ്രീമിയർ ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണിൽനിന്ന് വ്യത്യസ്തമായി നിരവധി പുതിയ ക്ലബുകളും കളിക്കാരും മത്സരത്തിൽ പങ്കെടുത്തിരുന്നു. ജിദ്ദ, റിയാദ്, അബഹ തുടങ്ങിയ മേഖലകളിൽനിന്നുള്ള കളിക്കാർ ഉൾപ്പെടെ 180ഓളം ക്രിക്കറ്റ് താരങ്ങളും എട്ട് ക്ലബുകളും പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ദമ്മാം ഗൂഖ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കലാവിരുന്ന് കിഴക്കൻ പ്രവിശ്യയിലെ കായികപ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു. ഗായകരായ ജമാൽ പാഷയും ഡോ. നവ്യയും ചേർന്നൊരുക്കിയ ഗാനമേളയും നവാസ് ചൂനാടന്റെ നേതൃത്വത്തിലുള്ള നാട്ടരങ്ങ് ടീം അവതരിപ്പിച്ച നാടൻപാട്ടുകളും കലാരൂപങ്ങളും അരങ്ങേറി. നാട്ടരങ്ങിന്റെ പുലികളിയും ഗരുഡനാട്ടവും നാഗയക്ഷിയാട്ടവും കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവമായി. ഡാൻസ് മാസ്റ്റർ ഗോഡ് വിൻ ചിട്ടപ്പെടുത്തിയ സ്കൂൾ മ്യൂസിക് ഓഫ് ഡാൻസിന്റെ ഫ്യൂഷന്‍ ഡാൻസും അരങ്ങേറി. ആഘോഷങ്ങൾക്കിടയിലേക്ക് കടന്നുവന്ന ദിൽഷാദ് തഴവയുടെ മഹാബലിവേഷം കൗതുകമുണർത്തി.
സൗദിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നവീദ് സൈദ് ഗാന്നി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീർ, ഷാജി മതിലകം, ശിഹാബ് കൊയിലാണ്ടി, മുത്തു തലശ്ശേരി, മുസ്തഫ പവയിൽ, മാലിക് മഖ്ബൂൽ, അനസ് ബഷീർ അൻസാരി ബസാം, മജ്റൂഫ് എന്നിവർ സംസാരിച്ചു. ചെയർമാൻ സിദ്ദു കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുഹമ്മദ് തസീബ് ഖാൻ, വൈസ് ചെയർമാൻ ബാബു സലാം, ട്രഷറർ ബിജു കൊല്ലം, ടെക്നിക്കൽ മാനേജർ സലീം ഷാഹുദ്ദീൻ, രക്ഷാധികാരികളായ നജീം ബഷീർ, സുരേഷ് റാവുത്തർ, നൗഷാദ് തഴവ, ഷൈജു വിളയിൽ എന്നിവർ നേതൃത്വം നൽകി.
കൊല്ലം പ്രീമിയർ ലീഗ് റണ്ണേഴ്സ് അപ് ടീം ട്രോഫികയുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.