Posted On
date_range Updated On
date_range തബൂക്കിൽ കൊണ്ടോട്ടി സ്വദേശി വാഹനത്തിൽ മരിച്ച നിലയിൽ
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കിൽ കൊണ്ടോട്ടി സ്വദേശിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിപ്പള്ളി ശശ ി എന്ന കെ.പി ബാവയാണ് (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അൽ ഉല റൂട്ടിൽ പെട്രോൾ പമ്പിന് സമീപം ഇയാൾ ഒാടിച്ച കാർ ഒാഫായ നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച വിവരം അറിയുന്നത്.
എട്ട് വർഷമായി ഇയാൾ തബുക്കിൽ ജോലി ചെയ്യുന്നു. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയി രണ്ട് മാസം മുമ്പാണ് വീണ്ടും തബൂക്കിലെത്തിയത്. ഭാര്യ: സജില. വിഷ്ണു, ആര്യ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.