കെ.എം.സി.സി ‘ഹരിതഹർഷം’ പരിപാടി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്യുന്നു

സ്നേഹസംഗമം ഒരുക്കി കെ.എം.സി.സിയുടെ 'ഹരിതഹർഷം'

അൽഖോബാർ: കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയും വനിത വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച 'ഹരിതഹർഷം' കോവിഡ് പ്രതിസന്ധിയെ മറികടന്ന പ്രവാസലോകത്തിന്‍റെ സ്നേഹസംഗമ വേദിയായി. അസീസിയ ലഹീല വിശ്രമകേന്ദ്രത്തിൽ മരക്കാർകുട്ടി ഹാജി നഗറിൽ ഒരുക്കിയ വേദിയിലാണ് വൈവിധ്യമാർന്ന പരിപാടികളുമായി ഹരിതഹർഷം അരങ്ങേറിയത്.

രാവിലെ നടന്ന ആരോഗ്യ ബോധവത്കരണ ക്യാമ്പിൽ റഫ ക്ലിനിക് ചീഫ് ഫിസിഷ്യൻ ഡോ. ഫസീല, ഡോ. അർച്ചന പുഷ്പദാസ് എന്നിവർ സംസാരിച്ചു. ടീൻസ് വിഭാഗത്തിന് സംഘടിപ്പിച്ച മീറ്റിൽ ഹാഫിസ് സഹൽ വാഫി, ഷാനി പയ്യോളി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. പായസമേള, സലാഡ് ഗാർണിഷിങ്, ഹെന്ന ഡിസൈനിങ് മത്സരങ്ങളിൽ അയിഷ ഷഹീൻ, സാഫ്രോൺ, മാശിദ എന്നിവർ ഒന്നാംസ്ഥാനം നേടി. കുടുംബസംഗമത്തിന്‍റെ ഭാഗമായി കുട്ടികളുടെ കലാകായിക മത്സരങ്ങളും അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ ഇഖ്ബാൽ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. അൽഖോബാർ വനിത കെ.എം.സി.സി സംഘടിപ്പിച്ച സ്പോക്കൺ അറബിക് കോഴ്സ് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള നിർവഹിച്ചു. മുതിർന്ന കെ.എം.സി.സി നേതാക്കളായ സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ്, സലാംഹാജി കുറ്റിക്കാട്ടൂർ, അബ്ദുൽ അസീസ് കത്തറമ്മൽ എന്നിവരെ ആദരിച്ചു. ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്ന കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മാമു നിസാറിന് യാത്രയയപ്പ് നൽകി.

മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, ഹുസൈൻ എ.ആർ നഗർ, സി.പി. ശരീഫ് എന്നിവർ സംസാരിച്ചു.

ഒ.പി. ഹബീബ് ബാലുശ്ശേരി, മൊയ്തുണ്ണി പാലപ്പെട്ടി, ഷറഫുദ്ദീൻ വെട്ടം, ആസിഫ് മേലങ്ങാടി, ഹബീബ് പൊയിൽതൊടി, അൻവർ ഷാഫി വളാഞ്ചേരി, സലാം താനൂർ, ലുബൈദ് ഒളവണ്ണ, നജ്മുദ്ദീൻ വെങ്ങാട്, ശബ്ന നജീബ്, റിഫാന ആസിഫ്, ഫസീല ഹബീബ്, റോഷ്‌ന ഷാജി, ആസിയ ഹംസ, ഹാജറ സലിം, ഫൗസിയ റഷീദ്, ഫസീന ഇക്ബാല്‍, ബുഷറ ഗഫൂര്‍, സിന ഷമീര്‍, സീനത്ത് അഷ്റഫ്, ശമീജ ഷാജി, ഖദീജ ഹസ്ന മുർഷിദ് എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. നാജിം ഇക്ബാൽ ഖിറാഅത്ത് നടത്തി.

ഇസ്മാഈൽ പുള്ളാട്ട് സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. അമീൻ മുഹമ്മദ്, അബൂ ത്വാഹിർ, റസാഖ് ബാവു, മുഹമ്മദ് പുതുക്കുടി, റസാഖ് ചോലക്കര, ജാഫർ അരീക്കോട്, റാഷിദ് തിരൂർ, തൗഫീഖ് താനാളൂർ, അനസ് പകര, അസ്‌ലം പട്ടർകടവ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - KMCC's 'Haritha Harsham' organizes love gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.