1. ഹാരിസ് തളിപ്പറമ്പ് 2. അഷ്‌റഫ്‌ താനാളൂർ 3. സുനീർ ആനമങ്ങാട് 4. അഷ്‌റഫ്‌ തളിപ്പറമ്പ്

കെ.എം.സി.സി ത്വാഇഫ് സിറ്റി ഏരിയ കമ്മിറ്റി ഭാരവാഹികൾ

ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് സിറ്റി ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന ജനറൽ ബോഡി യോഗം ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് ഉദ്‌ഘാടനം ചെയ്തു. അഷ്റഫ് താനാളൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഷരീഫ് മണ്ണാർക്കാട്, അബ്ബാസ് രാമപുരം, മജീദ് കൊയിലാണ്ടി, മുസ്തഫ പെരിന്തല്‍മണ്ണ, സൈനുദ്ദീൻ അറക്കൽ, മുഹമ്മദലി തെങ്കര, അബ്ദുറഹ്മാൻ വടക്കഞ്ചേരി, ജലീൽ തോട്ടോളി, കാസിം ഇരുമ്പുഴി, അനസ് ആലുവ, അബ്ദുറഹ്മാൻ കൊളപ്പറ്റ, ശിഹാബ് കൊളപ്പുറം എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ മുജീബ് കോട്ടക്കൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സുനീർ ആനമങ്ങാട് സ്വാഗതവും ട്രഷറർ അഷ്‌റഫ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ഹാരിസ് തളിപ്പറമ്പ് (ചെയർ.), ഹംസ ചാലിയം, മുഹമ്മദ്‌ മേൽമുറി, ഹസൻ മുസ്‌ലിയാർ, മുഹമ്മദ്‌ എന്ന ബാവ (വൈസ് ചെയർ.), അഷ്‌റഫ്‌ താനാളൂർ (പ്രസി.), റസാഖ് ശിവപുരം, ഷഫീഖ് കാഞ്ഞീരോട്, റഷീദ് തളിപ്പറമ്പ്, അഷ്‌റഫ്‌ അറേബ്യൻ (വൈസ് പ്രസി.), സുനീർ ആനമങ്ങാട് (ജന.സെക്ര.), റഫീഖ് തണ്ടളം, നജ്‌മുദ്ദീൻ, ഷംസുദ്ദീൻ കുറുമാത്തൂർ, സുൽഫിക്കർ അലി കൊടുവള്ളി, സാദിഖ് മൂന്നിയൂർ (ജോ.സെക്ര.), അഷ്‌റഫ്‌ തളിപ്പറമ്പ് (ട്രഷ.), അനീസ് എളമരം (കലാ സാഹിത്യ കൺ.), ഷഹറാബ് അറേബ്യൻ (കലാ സാഹിത്യ ജോ.കൺ.).

Tags:    
News Summary - KMCC Twaif City Area Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.