പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന കൊടിഞ്ഞി കൊളത്തൂർ അബ്ദുറഹ്മാന് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ഉപഹാരം വി.പി. മുസ്തഫ കൈമാറുന്നു
ജിദ്ദ: സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ, പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കൊടിഞ്ഞി കൊളത്തൂർ അബ്ദുറഹ്മാന് ജിദ്ദ കെ.എം.സി.സി നന്നമ്പ്ര പഞ്ചായത്ത് യാത്രയയപ്പ് നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ ഉപഹാരം കൈമാറി. പ്രസിഡൻറ് സി.പി. സൈതലവി അധ്യക്ഷത വഹിച്ചു. മുനീർ തലാപ്പിൽ, എം.സി. സുഹൈൽ, ഷബീർ ഊർപ്പായി, കെ.കെ. മുസ്തഫ, സകരിയ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.