കെ.എം.സി.സി നേതാക്കൾ റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: കഴിഞ്ഞ ഒരു വർഷമായി കെ.എം.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി നടത്തിവരുന്ന 'തസ്വീദ്' കാമ്പയിൻ സമാപന മാഹാസമ്മേളനം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് ഏഴ് മുതൽ മലാസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽവെച്ച് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുസ് ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്ദീൻ, പ്രതിപക്ഷ ഉപനേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ് എം.പി, മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽറഹ്മാൻ കല്ലായി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, കൊല്ലം ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം തുടങ്ങിയ നേതാക്കന്മാർ പരിപാടിയിൽ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ അബൂബക്കർ ഹാജി ബ്ലാത്തൂരിന് ഇ. അഹമ്മദ് സാഹിബ് സ്മാരക മാനവസേവ അവാർഡും, വാണിജ്യ മേഖലകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തികൾക്കുള്ള അവാർഡും സാദിഖലി ശിഹാബ് തങ്ങൾ കൈമാറും. കഴിഞ്ഞ ഒരു വർഷമായി റിയാദിൽ വ്യത്യസ്ത മേഖലകളിൽ വേറിട്ട ഇരുപതോളം പരിപാടികൾ 'തസ്വീദ്' കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചതായി സംഘാടകർ അറിയിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ്, കണ്ണൂർ ജില്ല പ്രസിഡന്റ് അൻവർ വാരം, ജനറൽ സെക്രട്ടറി പി.ടി.പി മുക്താർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പെരുമ്പ, ജില്ല കമ്മറ്റി ചെയർമാൻ റസാഖ് വളക്കൈ, ട്രഷറർ യാഖൂബ് തില്ലങ്കേരി, സീനിയർ വൈസ് പ്രസിഡന്റ് സൈഫു വളക്കൈ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.