കെ.​എം.​സി.​സി ന​ജ്റാ​ൻ അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ​രേ​ത​നാ​യ ഒ.​കെ. ഷി​ബു​വി​​ന്റെ കു​ടും​ബ​ത്തി​നു​ള്ള കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി സ​ഹാ​യം കൈ​മാ​റു​ന്നു

കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി മൂന്നാംഘട്ട ആനുകൂല്യം വിതരണം ചെയ്തു

ന​ജ്‌​റാ​ൻ: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട ആ​നു​കൂ​ല്യ വി​ത​ര​ണം മ​ല​പ്പു​റം പാ​ണ​ക്കാ​ട് ഹാ​ദി​യ സെൻറ​റി​ൽ ന​ട​ന്നു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന 400ഓ​ളം പേ​ർ​ക്കും, ഇ​ക്ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ മ​രി​ച്ച 53 അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി ഏ​ക​ദേ​ശം നാ​ല​ര കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് കെ.​എം.​സി.​സി കേ​ര​ള ട്ര​സ്​​റ്റി​ന് കീ​ഴി​ൽ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ അ​നാ​ഥ​മാ​കാ​തി​രി​ക്കാ​ൻ കെ.​എം.​സി.​സി ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​കാ​രു​ണ്യ പ​ദ്ധ​തി പ്ര​വാ​സ​ലോ​ക​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ന​ജ്റാ​ൻ അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം വി​തു​ര സ്വ​ദേ​ശി പ​രേ​ത​നാ​യ ഒ.​കെ. ഷി​ബു​വി​െൻറ കു​ടും​ബ​ത്തി​നു​ള്ള ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ച​ട​ങ്ങി​ൽ കൈ​മാ​റി. 15 വ​ർ​ഷ​ത്തോ​ളം ന​ജ്റാ​നി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ഷി​ബു, പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. സു​ര​ക്ഷ പ​ദ്ധ​തി നി​രീ​ക്ഷ​ക​നും കോ​ട്ട​ക്ക​ൽ എം.​എ​ൽ.​എ​യു​മാ​യ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, കാ​ദ​ർ ചെ​ങ്ക​ള, അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, റ​ഫീ​ഖ് പാ​റ​ക്ക​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ജ്റാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. മു​സ്ത​ഫ ഫ​റോ​ക്ക്, ഉ​സ്മാ​ൻ കാ​ളി​കാ​വ്, ഹ​മീ​ദ് ചേ​ലേ​മ്പ്ര, ഷ​റ​ഫു​ദ്ദീ​ൻ പൂ​ള​പ്പൊ​യി​ൽ, അ​ക്ബ​ർ താ​നൂ​ർ, അ​സ്ക​ർ ചെ​ട്ടി​പ്പ​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഈ ​തു​ക വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഷി​ബു​വി​ന്റെ കു​ടും​ബ​ത്തി​ന് നേ​രി​ട്ട് കൈ​മാ​റു​മെ​ന്ന് ന​ജ്റാ​ൻ കെ.​എം.​സി.​സി മു​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ലു​ഖ്മാ​ൻ ചേ​ലേ​മ്പ്ര അ​റി​യി​ച്ചു.

Tags:    
News Summary - KMCC Social Security Scheme Third Phase Benefit Disbursed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.