ത​ണ​ൽ ചേ​മ​ഞ്ചേ​രി റി​യാ​ദ് ചാ​പ്റ്റ​ർ റ​മ​ദാ​ൻ വാ​ർ​ഷി​ക ഫ​ണ്ട് സ​മാ​ഹ​ര​ണം പ്ര​സി​ഡ​ൻ​റ്​

ടി.​എം. അ​ഹ​മ്മ​ദ് കോ​യ നി​ർ​വ​ഹി​ക്കു​ന്നു

ത​ണ​ൽ ചേ​മ​ഞ്ചേ​രി റി​യാ​ദ് ചാ​പ്റ്റ​ർ വാർഷിക ഫ​ണ്ട് സ​മാ​ഹ​ര​ണം ഉ​ദ്ഘാ​ട​നം

റി​യാ​ദ്: ത​ണ​ൽ ചേ​മ​ഞ്ചേ​രി റി​യാ​ദ് ചാ​പ്റ്റ​ർ എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ൽ ന​ട​ത്താ​റു​ള്ള വാ​ർ​ഷി​ക ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. റി​യാ​ദ്​ വാ​ദി​ഹ​നീ​ഫ​യി​ലെ റീ​ഫ് റി​യാ​ദ് റി​സോ​ർ​ട്ടി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ടി.​എം. അ​ഹ​മ്മ​ദ് കോ​യ (സി​റ്റി ഫ്ല​വ​ർ) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റി​യാ​ദ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ണ​ലി​​ന്റെ വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ചാ​പ്റ്റ​ർ ന​ൽ​കു​ന്ന വാ​ർ​ഷി​ക ഫ​ണ്ട് വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചും നൗ​ഫ​ൽ ക​ണ്ണ​ൻ​ക​ട​വ് ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. റാ​ഫി കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും ഫ​ണ്ട് സ്വീ​ക​രി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് കോ​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ​ണ്ട് സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ നൗ​ഷാ​ദി​നെ (സി​റ്റി ഫ്ല​വ​ർ) യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. നാ​ട്ടി​ൽ നി​ന്നും സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ മു​സ്ത​ഫ പു​തി​യോ​ട്ടി​ൽ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി മു​ബാ​റ​ക് അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ഹി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. നി​ല​വി​ൽ ത​ണ​ലി​ന് കീ​ഴി​ൽ 32 വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ന​ൽ​കു​ന്ന സെൻറ​റും, 40ല​ധി​കം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടു​ത്തെ നി​ര​വ​ധി കു​ട്ടി​ക​ൾ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടാ​തെ 35 പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും മ​രു​ന്നും ന​ൽ​കു​ന്ന സൈ​ക്യാ​ട്രി ക്ലി​നി​ക്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ, ആം​ബു​ല​ൻ​സ് സേ​വ​നം എ​ന്നി​വ​യും ത​ണ​ൽ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Thanal Chemancherry Riyadh Chapter Annual Fundraiser Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.