ജി​ദ്ദ കെ.​എം.​സി.​സി റി​ഹാ​ബ് ഏ​രി​യ സ​മ്മേ​ള​നം അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.എം.സി.സി റിഹാബ് ഏരിയ സമ്മേളനം സമാപിച്ചു

ജിദ്ദ: കെ.എം.സി.സി ജിദ്ദ സെന്‍ട്രൽ കമ്മിറ്റിക്ക് കീഴിലുള്ള റിഹാബ് ഏരിയ സമ്മേളനം സമാപിച്ചു. നോവൽ ഇന്റര്‍നാഷനൽ സ്‌കൂള്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്ന സമ്മേളനം കെ.എം.സി.സി ജിദ്ദ സെന്‍ട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ ഹസ്സന്‍ ബത്തേരി, വി.വി. അഷ്‌റഫ്, റിട്ടേണിങ് ഓഫിസര്‍ ശിഹാബ് താമരക്കുളം, അബ്ദുറഊഫ് തിരൂരങ്ങാടി, അബ്ദുറസാഖ് കൊട്ടുക്കര എന്നിവര്‍ സംസാരിച്ചു.


അബ്ദുറഊഫ് തിരൂരങ്ങാടി സ്വാഗതവും അബ്ദുസ്സലാം ചെമ്മല നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നറുക്കെടുപ്പും വിവിധ കല, കായിക മത്സരങ്ങളും നടന്നു. നറുക്കെടുപ്പിൽ ഉവൈസ് വെള്ളില (ഒന്നാം സ്ഥാനം), അബ്ദുറഹിമാന്‍ (രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി. വടംവലി മത്സരത്തിൽ സഹ്‌റാനി ടീം ജേതാക്കളായി. 'കെ.എം.സി.സിയിൽ അംഗമാവുക പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയം മുന്‍നിര്‍ത്തി ജിദ്ദയിൽ ആരംഭിച്ച ആദ്യ ഏരിയ സമ്മേളനമായിരുന്നു റിഹാബിലേത്.

Tags:    
News Summary - KMCC Rehab Area Conference concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.