ജിദ്ദ കെ.എം.സി.സി ബാഗ്ദാദിയ ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിൻ റസാഖ് പുൽപ്പറ്റക്ക് അംഗത്വം നൽകി ലത്തീഫ് മുസ്‍ലിയാരങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടുന്നവരെ നേരിൽ കാണാൻ കാൺപുരിലെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ തടഞ്ഞ യു.പി പൊലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ ജിദ്ദ കെ.എം.സി.സി ബാഗ്ദാദിയ ഈസ്റ്റ് ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിദേശങ്ങളിൽ ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കാൻ ലോക ജനതക്ക് മുന്നിൽ ഇന്ത്യയുടെ ആത്മാഭിമാനം കളങ്കപ്പെടുത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കേരള സർക്കാറിനെതിരെയും സി.പി.എം നേതാക്കൾക്കെതിരെയും ഉയർന്നുവന്ന ഗൗരവതരമായ ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്‌ലിയാരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. ഖാലിദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി അംഗത്വ കാമ്പയിൻ റസാഖ് പുൽപ്പറ്റക്ക് അംഗത്വം നൽകി ലത്തീഫ് മുസ്‍ലിയാരങ്ങാടി ഉദ്ഘാടനം ചെയ്തു. മജീദ് പുകയൂർ, ടി.കെ. അബ്ദുൽറഹ്മാൻ, അബു കട്ടുപ്പാറ, റസാഖ് പുൽപ്പറ്റ, നിഷാം അലി വലമ്പൂർ, സൈതലവി വയനാട് തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും ഷബീറലി കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.