ജിദ്ദ പൊന്മള കെ.എം.സി.സി ‘പൊന്മലയോരം’ പരിപാടിയില്‍ നാസര്‍ വെളിയങ്കോട് സമ്മാന വിതരണം നടത്തുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ പൊന്മള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘പൊന്മലയോരം 2025’ ശ്രദ്ധേയമായി. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി നടത്തിയ പരിപാടി സംഘാടന മികവ് കൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും മികച്ചതായിരുന്നു. കെ.എം.സി.സി സൗദി നാഷനല്‍ സെക്രട്ടറി നാസര്‍ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. നിരവധി ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.എം.സി.സി പൊന്മള പഞ്ചായത്ത് കമ്മിറ്റി ജിദ്ദയിലെ മുഴുവന്‍ പ്രവാസി സംഘടനകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ജിദ്ദ പൊന്മള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ പൂവല്ലൂര്‍ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പൊന്മലയോരം എന്ന നാമത്തിന്റെയും പൊന്മളയുടെയും ഉത്ഭവവും ചരിത്രവും, കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി രൂപീകരണ ചരിത്രവും പരിപാടിയിൽ വിശദീകരിച്ചു.
കല, കായിക, വിനോദ പരിപാടികള്‍ക്ക് ഹൈദര്‍ പൂവാട്, പി.പി ഇല്യാസ്, കെ.കെ ഇബ്രാഹിം, നജ്മുദ്ദീന് തറയിൽ, സല്മാന് ഫാരിസ്, ഹബീബ്, റിയാസ് എന്നിവര്‍ നേതൃത്വം നല്കി. പുതുമയാര്‍ന്ന കല, കായിക, വിനോദ പരിപാടികള്‍ സദസ്സിന് ഏറെ ഹൃദ്യമായി. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല ട്രഷറർ ഇല്യാസ് കല്ലിങ്ങല്‍, മജീദ് കോട്ടീരി, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് ടി.ടി ഷാജഹാൻ, ജനറൽ സെക്രട്ടറി ഹംദാന്‍ ബാബു, കുഞ്ഞാലി കുമ്മാളിൽ, ജില്ല വനിത ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, ട്രഷറര്‍ ശഫീദ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എം.പി അബാന്‍ ഖിറാഅത്ത് നടത്തി. പൊന്മള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി സമദലി സ്വാഗതവും ട്രഷറര്‍ ഹനീഫ വടക്കന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.