‘പരിരക്ഷ 2022’ വൃക്കരോഗ നിർണയ-ആരോഗ്യ ബോധവത്കരണ കാമ്പയിൻ ലഘുലേഖ പ്രകാശനം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫക്ക് നൽകി നിർവഹിക്കുന്നു
റിയാദ്: മാർച്ച് പത്തിന് അന്താരാഷ്ട്ര വൃക്കാരോഗ്യ ദിനത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും ന്യൂ സഫാമക്ക പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന 'പരിരക്ഷ 2022' വൃക്കരോഗ നിർണയ-ആരോഗ്യ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു. ജില്ല പ്രസിഡന്‍റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്ത് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്ങിന്‍റെ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകിയ റിയാദിലെ ആരോഗ്യ പ്രവർത്തകരായ ഡോ. അബ്ദുൽ അസീസ് (കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി), എം.ടി. അബ്ദുൽ നാസർ (ആസ്റ്റർ സനദ് ആശുപത്രി, റിയാദ്), റഹ്മത്ത് മുഹമ്മദ് ഹനീഫ (കിങ് സഊദ് മെഡിക്കൽ സിറ്റി), ഹബീബ് റഹ്മാൻ (അൽഅബീർ മെഡിക്കൽ ഗ്രൂപ്), സുബ മാമ്മച്ചൻ (സൗദി ജർമൻ ആശുപത്രി), ഷേമ സൂസൻ കോശി, സിജി ജോസഫ് (ന്യൂ സഫമക്ക പോളിക്ലിനിക്), സുധീർ മുഹമ്മദ് അലി (സഹ്റത്തു റൗദ), ജിജോ തോമാസ് (അൽ ഹമ്മാദി ആശുപത്രി), നിഷ പി. ശശി (അൽഈമാൻ ആശുപത്രി), സോണിയ ജോസ് (കിങ് ഫഹദ് മെഡിക്കൽ സിറ്റി) എന്നിവരെ പരിപാടിയിൽ ആദരിച്ചു.
ലഘുലേഖ പ്രകാശനം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫക്ക് നൽകി നിർവഹിച്ചു. നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ജില്ല ആക്ടിങ് സെക്രട്ടറി ഷാഫി ചിറ്റത്തുപാറ എന്നിവർ സംസാരിച്ചു. നാസർ ഒളവട്ടൂർ, നാസർ മാങ്കാവ്, സത്താർ താമരത്ത്, മുനീർ വാഴക്കാട്, അഷ്‌റഫ് മോയൻ, ഹമീദ് ക്ലാരി എന്നിവർ സംബന്ധിച്ചു.
ഷാഫി തുവ്വൂർ കാമ്പയിൻ വിശദീകരിച്ചു. രണ്ടാം തവണയാണ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ന്യൂ സഫാമക്ക പോളിക്ലിനിക്കുമായി സഹകരിച്ച് വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നത്. കാമ്പയിന്‍റെ ഭാഗമായി വിവിധ പരിപാടികൾ നടക്കുകയാണ്. വിവിധ സംഘടന നേതാക്കൾ സംബന്ധിക്കുന്ന ആരോഗ്യ വിചാരം സിമ്പോസിയം മാർച്ച് നാലിന് നടക്കും.
മാർച്ച് പത്തിന് അന്താരാഷ്ട്ര വൃക്ക ദിനത്തിൽ ബത്ഹയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ഹെൽത്ത് ചെക്കപ്പും നടക്കും.
വെൽഫെയർ വിങ് കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും ട്രഷറർ റിയാസ് തിരൂർക്കാട് നന്ദിയും പറഞ്ഞു. മുസമ്മിൽ പെരുമ്പലം ഖിറാഅത്ത് നടത്തി.
സലീം സിയാംകണ്ടം, ഇസ്മാഈൽ താനൂർ, ഇസ്മാഈൽ പടിക്കൽ, മുസമ്മിൽ തിരൂരങ്ങാടി, സിദ്ദീഖ് കോനാരി, ഇഖ്ബാൽ തിരൂർ, ഇസ്ഹാഖ് താനൂർ, ഷബീർ അലി പള്ളിക്കൽ, ഷബീർ അലി കളത്തിൽ, സക്കിീ താഴേക്കോട്, ഹാഷിം കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.