കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'മുന്നൊരുക്കം 2025' പരിപാടിയിൽനിന്ന്
ഹാഇൽ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ 'മുന്നൊരുക്കം 2025' എന്ന തലക്കെട്ടിൽ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. ഹൈലിലെ നസിയ ഡിസ്ട്രികിലെ ലുമൈർ റിസോർട്ടിൽ സംഘടിപ്പിച്ച വർക്കിങ് ക്യാമ്പ് പ്രവർത്തകർക്ക് വേറിട്ട അനുഭവമായി. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കാൻ കെ.എം.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രസംഗം, പ്രബന്ധം, പ്രാസ്ഥാനിക ഗാനങ്ങൾ, ഫുട്ബാൾ, ഷൂട്ടൗട്ട്, നീന്തൽ മത്സരം, ബാസ്ക്കറ്റ്ബാൾ ത്രോ, കാരംസ്, കരോക്കെ ഇശൽ വിരുന്ന് തുടങ്ങിയ ഒട്ടനവധി വിനോദ പരിപാടികളും അരങ്ങേറി.ചായ മക്കാനി, ജ്യൂസ് പാർലർ, ഹൽവ ബസാർ തുടങ്ങിയ വിവിധ ഫുഡ് സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി. വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച വിവിധ സെഷനുകളിലെ പരിപാടികൾ പുലർച്ച നാലു മണി വരെ നീണ്ടുനിന്നു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള പരിപാടി ഉദ്ഘാടനം ചെയ്തു. ഹബീബുള്ള മദ്രശ്ശേരി അധ്യക്ഷതവഹിച്ചു. ബാപ്പു എസ്റ്റേറ്റ് മുക്ക്, മുഹമ്മദ് പന്തിപ്പൊയിൽ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് എടുത്തു. മുഹമ്മദ് സഹൽ ഖിറാത്ത് നടത്തി. പ്രോഗ്രാം കോഓഡിനേറ്റർ സക്കരിയ ആയഞ്ചേരി സ്വാഗതം പറഞ്ഞു. മത്സര വിജയികളായ സക്കീർ വാകയാട്, നൗഫൽ വേങ്ങര, മുസ്തഫ പീച്ചിങ്ങോട്, അബ്ബാസ് ഒറ്റപ്പാലം എന്നിവർക്ക് സെൻട്രൽ കമ്മിറ്റി നേതാക്കളായ അഷ്കർ വടകര, സകരിയ ആഴഞ്ചേരി എന്നിവർ മെഡലുകൾ സമ്മാനിച്ചു.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കബീർ മർഹബക്ക്, നൗഷാദ് ഓമശ്ശേരി, കാദർ കൊടുവള്ളി, റഫീഖ് അഞ്ചരക്കണ്ടി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. സക്കരിയ കാവുംപടി, ഹാരിസ് മച്ചക്കുളം, ഇസ്മായിൽ വടകര, അബ്ദുറഹ്മാൻ ഊർപ്പള്ളി, ഷാഫി കൊട്ടാരക്കോത്ത്, സിദ്ധിപ്പ മക്കരപ്പറമ്പ് എന്നിവർ വിവിധ കലാകായിക മത്സരങ്ങളുടെ കോഓഡിനേറ്റർമാരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.