മുഹ്ളാർ തങ്ങൾ, റഫീഖ് പന്താരങ്ങാടി, മുസ്തഫ ആനക്കയം, മജീദ് ഷൊർണൂർ
ജിദ്ദ: കെ.എം.സി.സി ജിദ്ദ റുവൈസ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്‌ഘാടനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡന്റ് മുഹ്ളാർ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എൻ.എ. ലത്തീഫ് പ്രമേയ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കാസർകോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി, മലപ്പുറം ജില്ല ഉപാധ്യക്ഷൻ സീതി കൊളക്കാടൻ തുടങ്ങിയവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു.
റിട്ടേണിങ് ഓഫിസർ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര കമ്മറ്റി രൂപവത്കരണം നിയന്ത്രിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ ഇല്യാസ് കല്ലിങ്ങൽ, സുൽഫിക്കർ ഒതായി, പാലക്കാട് ജില്ല പ്രതിനിധി മുഹമ്മദലി കാഞ്ഞിരപ്പുഴ, മലപ്പുറം മണ്ഡലം പ്രസിഡന്റ് ഉമ്മർ തുടങ്ങിയവർ കമ്മിറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. റഫീഖ് പന്താരങ്ങാടി സ്വാഗതവും മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മജീദ് ഷൊർണൂർ (ഉപ. സമിതി ചെയർ.), ഇല്യാസ് കല്ലുങ്ങൽ, കാസിം വാവൂർ (ഉപ. സമിതി അംഗം), മുഹ്ളാർ തങ്ങൾ കാളികാവ് (പ്രസി.), റഫീഖ് പന്താരങ്ങാടി (ജന. സെക്ര.), മുസ്തഫ ആനക്കയം (ട്രഷ.), കെ.എൻ.എ. ലത്തീഫ്, എൻ.പി. മുഹമ്മദ് അലി, കബീർ നീറാട്, എ.പി. അൻവർ വണ്ടൂർ (വൈസ് പ്രസി.), കുഞ്ഞിമുഹമ്മദ് മൂർക്കനാട്, ശരീഫ് മുസ്‍ലിയാരങ്ങാടി, ഫിറോസ് പടപ്പറമ്പ്, സൽമാൻ ഫാരിസ് തിരുവേഗപ്പുറ (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.