ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കുടുംബസുരക്ഷാപദ്ധതി ഉദ്ഘാടന ചടങ്ങിൽനിന്ന്
ജിദ്ദ: ‘കരുതലിന്റെ സാന്ത്വന സ്പർശം’ എന്ന പേരിൽ ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി കുടുംബ സുരക്ഷാപദ്ധതി ഉദ്ഘാടനവും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സുരക്ഷാപദ്ധതിയെക്കുറിച്ച് അഷ്റഫ് മുല്ലപ്പള്ളി വിശദീകരിച്ചു.
നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമെ മരണാന്തര ക്രിയകൾക്കായുള്ള അടിയന്തര ധനസഹായം കൂടി പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി മുൻകൈയെടുത്ത് നാട്ടിൽ നടപ്പാക്കാൻ പോകുന്ന സോളാർ പദ്ധതിയെക്കുറിച്ച് സെക്രട്ടറി ഇ.സി അഷ്റഫ് വിശദീകരിച്ചു. 2025 വർഷത്തെ സുരക്ഷാപദ്ധതി കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല ചെയർമാൻ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സുരക്ഷാപദ്ധതിയിലെ ആനുകൂല്യങ്ങൾക്കർഹരായവർക്കുള്ള ചെക്ക് വിതരണം ചെയ്തു. കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട്, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, സാബിൽ, ജലാൽ എന്നിവർ സംസാരിച്ചു.
ഷൗക്കത്ത് മലപ്പുറം ഖുർആൻ പാരായണം നടത്തി. അബൂട്ടി പള്ളത്ത് സ്വാഗതവും ട്രഷറർ ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.