കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം
ജുബൈൽ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ ചടങ്ങ് ‘ഓർമകളിൽ ഒളിമങ്ങാതെ’ എന്ന തലക്കെട്ടിൽ കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. ജുബൈൽ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ വിവിധ യൂനിറ്റുകളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. ജുബൈൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഫി ഹുദവി മുഖ്യപ്രഭാഷണം നിർവഹിച്ചു. സിറ്റി ഏരിയ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു കവലയിൽ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി അബൂബക്കർ കാസർകോട്, ചെയർമാൻ ഹമീദ് പയ്യോളി, റാഫി കൂട്ടായി, സിറാജ് ചെമ്മാട്, സിദ്ദിഖ് താനൂർ, റിയാസ് ബഷീർ എന്നിവർ തങ്ങളുടെ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു. തങ്ങളുടെ മതേതരത്വം, സൗഹൃദം, സഹിഷ്ണുത എന്നിവയെക്കുറിച്ച് ആഴത്തിൽ സംസാരിച്ചു. തങ്ങൾ സാഹോദരത്വത്തിന്റെ പ്രതീകമായിരുന്നുവെന്നും മതേതരത്വത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പാഠം അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു എന്ന് മുഖ്യപ്രഭാഷണത്തിൽ റാഹി ഹുദവി പറഞ്ഞു. ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് വേങ്ങര നന്ദിയും പറഞ്ഞു. ഏരിയ നേതാക്കളായ ജമാൽ ചേളാരി, അബ്ദുൽ സമദ്, ഹുസൈൻ ബാവ, സമീർ വളാഞ്ചേരി, അബൂബക്കർ അടക്ക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.