‘അകം പുറം, നമുക്ക് നമ്മെ നിർവചിക്കാം’ എന്ന പേരിൽ ജിദ്ദ നിലമ്പൂർ മണ്ഡലം
കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: 'അകം പുറം, നമുക്ക് നമ്മെ നിർവചിക്കാം' എന്ന പേരിൽ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി നേതൃസംഗമം നടത്തി. നിലമ്പൂർ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രതിനിധികൾ പങ്കെടുത്തു.
മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. നേതൃദർശനം ഉണ്ടായിരിക്കലാണ് ഒരു നല്ല നേതാവിനുണ്ടാവേണ്ട ഗുണമെന്നും പുതുതലമുറ ഈ രംഗത്തേക്ക് കടന്നുവരാനുള്ള പ്രവർത്തനങ്ങൾ ഓരോരുത്തരും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി അബൂട്ടി പള്ളത്ത് അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പ്രതികൂല സാഹചര്യത്തിൽ പ്രവാസികൾക്കിടയിലും നാട്ടിലും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ കെ.എം.സി.സിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒരുമിച്ചുള്ള പ്രവർത്തനമാണ് സംഘടനയെ മുന്നോട്ടുനയിക്കുന്നതെന്നും മഹാമാരിയിൽ സൗദി ഭരണാധികാരികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന ഓരോരുത്തരും പ്രയാസങ്ങൾ തരണം ചെയ്താണ് കടന്നുപോവുന്നത്. ആശങ്കകൾ അകറ്റാൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് കഴിയും.
മറുനാട്ടിൽ കെ.എം.സി.സി ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്നും സമകാലിക വിഷയങ്ങളെ കുറിച്ച് ഓൺലൈനിൽ ക്ലാസെടുത്ത എം.എസ്.എഫ് പ്രതിനിധി നജ്മ തബ്ഷീറ പറഞ്ഞു. ചെയർമാൻ പി.സി.എ. റഹ്മാൻ, ഓൺലൈനിൽ മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സി.എ.എച്ച്. ഇഖ്ബാൽ, ഗ്ലോബൽ കെ.എം.സി.സി നേതാവ് കെ.ടി. ജുനൈസ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രഷറർ ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.